കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെടിയുണ്ട വന്ന വഴി തേടി അന്വേഷണം അന്തര്‍ സംസ്ഥാനങ്ങളിലേക്ക്; കൂര്‍ഗ് അടക്കം സംശയനിഴലില്‍

Google Oneindia Malayalam News

കോഴിക്കോട്: തൊണ്ടയാടിലെ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാകുന്നു. അയല്‍സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ്. വെടിയുണ്ടകള്‍ ഇന്ത്യയിലും വിദേശത്തുമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശ കമ്പനിയോട് അന്വേഷണ സംഘം രേഖാമൂലം വിവരങ്ങള്‍ ചോദിച്ചു. അതേസമയം അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് കാരണമുണ്ട്. കൂര്‍ഗ് മേഖലയില്‍ നേരത്തെ അനധികൃത വില്‍പ്പനക്കാര്‍ ഉണ്ടായിരുന്നത് കണക്കിലെടുത്താണ് അന്വേഷണം കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.

സിനിമാ സെറ്റിലും പ്രശ്‌നം, മോഹിച്ചത് ഷഹനയുടെ പണം, മുഖത്ത് പാടുകളും; വെളിപ്പെടുത്തി സംവിധായകന്‍സിനിമാ സെറ്റിലും പ്രശ്‌നം, മോഹിച്ചത് ഷഹനയുടെ പണം, മുഖത്ത് പാടുകളും; വെളിപ്പെടുത്തി സംവിധായകന്‍

1

വെടിയുണ്ടകള്‍ ജര്‍മനി, ഇംഗ്ലണ്ട്, പൂനെ എന്നിവിടങ്ങളിലാണ് നിര്‍മിച്ചത്. ഇത് നേരത്തെ തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കണ്ടെത്തിയ വെടിയുണ്ടകളെന്നാണ് പ്രാഥമികമായ നിഗമനം. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയുടെ മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നിലവിലെ നീക്കം. വെടിയുണ്ടകള്‍ ഉപേക്ഷിച്ചവരെ സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്താനാവുമെന്നാണ് കരുതുന്നത്. ജില്ലയിലെ റൈഫില്‍ ക്ലബുകളുടെ വിവര ശേഖരണവും തുടങ്ങിയിട്ടുണ്ട്. ബാലിസ്റ്റിക് പരിശോധനയും പുരോഗമിക്കുന്നുണ്ട്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. സ്ഥലം അളവിനെത്തിയ ആള്‍ക്കാരാണ് ചിതറിക്കിടക്കുന്ന നിലയില്‍ വെടിയുണ്ടകള്‍ കണ്ടത്. ഒരു കമ്പനി വെടിയുണ്ട അഞ്ച് വര്‍ഷം പഴക്കമുള്ളതും മറ്റുള്ള മൂന്ന് കമ്പനികളുടേത് പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ പഴക്കമുള്ളതാണെന്നും പോലീസ് പറയുന്നു. ബാച്ച് നമ്പര്‍ അടക്കം ലഭിക്കാത്തത് കൊണ്ട് ബാലിസ്റ്റിക് പരിശോധനയില്‍ ലഭിച്ച ചില അക്ഷരങ്ങള്‍ വെച്ചുള്ള അന്വേഷണമാണ് വിദേശത്തെ കമ്പനിയിലേക്ക് എത്തിയത്. ഇവരോട് വിതരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് രേഖാ മൂലം ചോദിച്ചിട്ടുണ്ട്.

റൈഫിളില്‍ ഉപയോഗിക്കുന്ന 0.22 ഇനത്തില്‍ വരുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഫയറിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന ടാര്‍ഗറ്റും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ കൂടുതല്‍ പെട്ടികള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആകെ 266 വെടിയുണ്ടകളാണ് കണ്ടെടുത്തത്. സ്ഥലത്ത് വെടിവെപ്പ് പരിശീലനമോ മറ്റോ നടന്നിട്ടുണ്ടോയെന്നതില്‍ അന്വേഷണം നടക്കുന്നുണ്ട്. ആയുധ വില്‍പ്പന കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ മാര്‍ക്കറ്റിലും വരെ സുലഭമാണ് ഇത്തരം വെടിയുണ്ടകള്‍. സമീപത്തൊന്നും ഫയറിംഗ് പരിശീലന കേന്ദ്രമില്ല. അതുകൊണ്ട് വിശമദായ പരിശോധന പോലീസ് നടത്തുന്നുണ്ട്. പരിശീലനത്തിന് ഉപയോഗിച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ഷാബാ ഷരീഫ് വധം: ഷൈബിന്‍ ചില്ലറക്കാരനല്ല, പങ്കാളിയുടെ ഭാര്യയുമായി രഹസ്യബന്ധം, 40 ലക്ഷം ക്വട്ടേഷന്‍ഷാബാ ഷരീഫ് വധം: ഷൈബിന്‍ ചില്ലറക്കാരനല്ല, പങ്കാളിയുടെ ഭാര്യയുമായി രഹസ്യബന്ധം, 40 ലക്ഷം ക്വട്ടേഷന്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

Kozhikode
English summary
thondayad bullet case: police investigating source of bullet and international connection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X