കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല: കെ സുരേന്ദ്രൻ ബിജെപിയിലേക്ക് ക്ഷണിച്ചെന്ന് രവീന്ദ്രൻ

Google Oneindia Malayalam News

കോഴിക്കോട്: ബിജെപിയിൽ ചേരാൻ ക്ഷണം ലഭിച്ചെന്ന വെളിപ്പെടുത്തലുമായി കോഴിക്കോട് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് തന്നെ ബിജെപിയിൽ ചേരണമെന്ന അഭ്യർത്ഥനയുമായി തന്നെ സമീപിച്ചതെന്നാണ് സിപിഐഎം നേതാവ് കൂടിയായ തോട്ടത്തില്‍ രവീന്ദ്രന്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

'വിവരമില്ലായ്മ'; അമ്മ വിവാദത്തിൽ രചന നാരായണൻ കുട്ടി വീണ്ടും, 'ചിലർ കഥ അറിയാതെ ആണ് ആട്ടം കണ്ടത്''വിവരമില്ലായ്മ'; അമ്മ വിവാദത്തിൽ രചന നാരായണൻ കുട്ടി വീണ്ടും, 'ചിലർ കഥ അറിയാതെ ആണ് ആട്ടം കണ്ടത്'

കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ചിത്രങ്ങള്‍

വിശ്വാസിയായ കമ്മ്യൂണിസ്റ്റ്

വിശ്വാസിയായ കമ്മ്യൂണിസ്റ്റ്

ബിജെപിയുമായി യോജിക്കാനാവില്ലെന്ന് കെ സുരേന്ദ്രനെ അറിയിച്ചെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. താന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

തിരഞ്ഞെടുപ്പ് ചർച്ചയായില്ല

തിരഞ്ഞെടുപ്പ് ചർച്ചയായില്ല

നേരത്തെ കെ സുരേന്ദ്രന്‍ തോട്ടത്തില്‍ രവീന്ദ്രനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത് വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. കെ സുരേന്ദ്രന്റേത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നായിരുന്നു തോട്ടത്തിൽ രവീന്ദ്രൻ അന്ന് അദ്ദേഹം പ്രതികരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ കൂടിക്കാഴ്ചക്കിടെ ചര്‍ച്ച ചെയ്തില്ലെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ അന്ന് വ്യക്തമാക്കിയിരുന്നു.

 ബിജെപിയിലേക്കോ?

ബിജെപിയിലേക്കോ?

കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി തോട്ടത്തില്‍ രവീന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് പ്രചാരണങ്ങളും ഇതിനിടെ വ്യാപകമായതോടെയാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി തോട്ടത്തില്‍ രവീന്ദ്രന്‍ രംഗത്തെത്തിയത്.

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam
 നിഷേധിച്ച് സുരേന്ദ്രൻ

നിഷേധിച്ച് സുരേന്ദ്രൻ

തോട്ടത്തിൽ രവീന്ദ്രന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ ഇത് നിഷേധിച്ച് കെ സുരേന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്., സുഹൃത്ത് എന്ന നിലയിലാണ് തോട്ടത്തിൽ രവീന്ദ്രനെ പോയി കണ്ടതെന്നും ബിജെപിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ല എന്നുമാണ് കെ സുരേന്ദ്രന്റെ വാദം. എന്നാൽ പാർട്ടിയിൽ ചേരുന്നതിനായി പലരുമായും ബിജെപി ആശയവിനിമയം നടത്തുന്നുണ്ട് എന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.

Kozhikode
English summary
Thottathil Raveendran reveals K Surendran invites to join BJP, he denies the charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X