കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് നഗരത്തിൽ അഞ്ച് കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി 5 കിലോയോളം കഞ്ചാവുമായി മൂന്നുപേരെ പോലീസ് പിടികൂടി.
2.30 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് പയ്യാനക്കൽ സ്വദേശി എം.പി ഹൗസിൽ അൻവർ സാദത്ത് എന്ന റൂണി(25) യെ കോഴിക്കോട് രണ്ടാം നമ്പർ റെയിൽവേ ഗേറ്റ് പരിസരത്തുനിന്നും ടൗൺ പോലീസും ജില്ലാ ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് പിടികൂടി.

ശബരിമലയില്‍ പോയി അയ്യപ്പ ബ്രോയെ കാണണം എന്ന് പറയുന്നവര്‍ ഭക്തരാണോ?ആഞ്ഞടിച്ച് നടി ശ്രിയ രമേശ് ശബരിമലയില്‍ പോയി അയ്യപ്പ ബ്രോയെ കാണണം എന്ന് പറയുന്നവര്‍ ഭക്തരാണോ?ആഞ്ഞടിച്ച് നടി ശ്രിയ രമേശ്

കസബ എസ് ഐ സിജിത്തിന്റെ നേതൃത്വത്തിൽ പന്തീരങ്കാവ് പുത്തൂർമഠം സ്വദേശി കുഴിപ്പള്ളി മീത്തൽ മുഹമ്മദ് യൂനസ് (36 വയസ്സ്) നെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപം വെച്ച് 1.30 കിലോഗ്രാം കഞ്ചാവുമായി കസബ പോലീസും സൗത്ത് അസി. കമ്മീഷണറുടെ ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. കസബ അഡീഷണൽ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപമുള്ള കടയുടെ വരാന്തയിൽ നിന്നു വെള്ളിമാടുകുന്ന് മുരിങ്ങയിൽ പൊയിൽ പ്രിന്‍സിനെ (32) 1.130 കിലോഗ്രാം കഞ്ചാവുമായി കസബ പോലീസും ഡൻസാഫും ചേർന്ന് പിടികൂടി.

police

ആന്ധ്രപ്രദേശ്, ഒറീസ, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് ഇവർ വിൽപനക്കായി കഞ്ചാവ് കോഴിക്കോട് എത്തിക്കുന്നതെന്നും ഇത്‌ 500 രൂപയുടെ ചെറു പൊതികളാക്കി വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്നും കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ പൃഥ്വിരാജൻ പറഞ്ഞു. ടൗൺ എസ് ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ടൗൺ സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷ്കുമാർ സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ, നിഖിൽ, ഡൻസാഫ് അംഗങ്ങളായ എ എസ് ഐ അബ്ദുൾ മുനീർ, മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, നവീൻ.എൻ, ജോമോൻ കെ.എ എന്നിവർ ചേർന്ന സംഘമാണ് അൻവറിനെ അറസ്റ്റ് ചെയ്തത് .

പാളയം,ശ്രീകണ്ഠേശ്വരം ക്ഷേത്രപരിസരം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചെറു പൊതികളാക്കി ചില്ലറ വിൽപ്പന നടത്തുകയാണ് പ്രിൻസിന്റെ രീതി. കസബ അഡീഷണൽ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തിൽ കസബ സ്റ്റേഷനിലെ പോലീസുകാരായ ഷിനിൽ ദാസ്,സജീവൻ, ബിനിൽകുമാർ എന്നിവരും ഡൻസാഫ് അംഗങ്ങളായ രാജീവൻ.കെ, രതീഷ്.കെ, സോജി.പി, രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ്.എ.വി എന്നിവർ ചേർന്നാണ് പ്രിൻസിനെ പിടികൂടിയത്

അമേരിക്കയ്ക്ക് മുമ്പേ സൗദിയുണ്ടെന്നത് ഓര്‍ക്കണം; ട്രംപിന് സല്‍മാന്‍ രാജകുമാരന്‍റെ കിടിലന്‍ മറുപടിഅമേരിക്കയ്ക്ക് മുമ്പേ സൗദിയുണ്ടെന്നത് ഓര്‍ക്കണം; ട്രംപിന് സല്‍മാന്‍ രാജകുമാരന്‍റെ കിടിലന്‍ മറുപടി

മധുരയിൽ നിന്നും കഞ്ചാവ് കോഴിക്കോട് എത്തിച്ച് പന്തീരങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിൽ വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് യൂനിസ്. കസബ എസ് ഐ സിജിത്തിന്റെ നേതൃത്വത്തിൽ കസബ സ്റ്റേഷനിലെ പോലീസുകാരായ സജീവൻ, ജിനീഷ്, അനൂജ്

സൗത്ത് ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, അബ്ദുറഹിമാൻ,കെ.മനോജ്, രൺധീർ.ഇ, സുജിത് സി.കെ, ഷാഫി എന്നിവർ ചേർന്നാണ് യൂനിസിന്റെ പിടികൂടിയത് . മുൻപ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിട്ടുള്ള ഇവർ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയശേഷം വീണ്ടും കഞ്ചാവ് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Kozhikode
English summary
three arrested for keeping ganja in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X