കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴരക്കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയില്‍, സംഭവം കോഴിക്കോട്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട് : എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴരക്കിലോ കഞ്ചാവ് പിടികൂടി. മൂന്നുപേരെ അറസ്റ്റുചെയ്തു. മലപ്പുറം സ്വദേശികളായ മുഹമ്മദ് നൗഫല്‍( 27), നൗഷാദ് (29) ,മുബാറക് (29) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകുന്നേരം പന്തീരാങ്കാവില്‍ വച്ചാണ് സംഘം പിടിയിലായത്. ഇവര്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ വിമാനത്താവളം: റണ്‍വേയ്ക്കായി വീണ്ടും സ്ഥലമേറ്റെടുപ്പ്, 200ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുംകണ്ണൂര്‍ വിമാനത്താവളം: റണ്‍വേയ്ക്കായി വീണ്ടും സ്ഥലമേറ്റെടുപ്പ്, 200ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കും

കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക്‌ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് എക്‌സൈസ് എന്‍ഫോയ്‌സ്‌മെന്റ് നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. സജിത്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഒരു മാസം മുമ്പ് കഞ്ചാവ് കേസില്‍ പിടിയിലായ പ്രതികളില്‍ നിന്നുമാണ് യുവാക്കളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഐബിയും എക്‌സൈസ് സ്‌ക്വാഡും പ്രതികളുടെ നീക്കങ്ങള്‍ ആഴ്ചകളോളം നീരീക്ഷിച്ചു വരുകയായിരുന്നു.

ganjacase-1562

മലപ്പുറം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന സംഘം കോഴിക്കോടെക്ക് താവളംമാറ്റുകയായിരുന്നു. വിദ്വാര്‍ത്ഥികളും യുവാക്കള്‍ക്കുമിടയിന്‍ കഞ്ചാവു വിതരണം നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടനിലക്കാര്‍ മുഖേന തമിഴ്‌നാട്ടില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്ഡിഡിന് പ്രിവന്റീ ഓഫീസര്‍, അബ്ദുള്‍ ഗഫൂര്‍, കെ.എന്‍.റിമേഷ്, എസ്.ഇ.ഒ., ഡി.എസ്.ദിലീപ്, പി.ദിനോബ, പി.അജിത്ത് നേതൃത്വം നല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Kozhikode
English summary
Three arrested with Ganja from Kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X