ശൈലജയ്ക്ക് അപരമാർ മൂന്ന്, ഷാഫിക്കുമുണ്ട് രണ്ട്: രാഘവനും കരീമിനും അപര ശല്യം രൂക്ഷം
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വ്യാഴാഴ്ച കഴിഞ്ഞതോടെ ജില്ലയിലെ രണ്ട് സീറ്റുകളിലായി ആകെ പത്രിക നൽകിയത് 29 പേർ. കോഴിക്കോട് ലോക്സഭ മണ്ഡലത്തിലേക്ക് 15 പേരും വടകര ലോക്സഭ മണ്ഡലത്തിലേക്ക് 14 പേരുമാണ് പത്രിക നൽകിയത്. അവസാന ദിവസം വടകര ലോക്സഭ മണ്ഡലത്തിലേക്ക് 10 പേരും കോഴിക്കോട്ടേക്ക് ഏഴ് പേരും പത്രിക നൽകി.
വടകരയിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വടകര ലോക്സഭ മണ്ഡലത്തിലെ ഉപവരണാധികാരി വടകര ആർ ഡി ഒ പി അൻവർ സാദത്തിന് മുൻപാകെ വടകരയിലാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്. ഷാഫിയെ കൂടാതെ നാല് പേർ കൂടി വടകര ഉപവരണാധികാരിയ്ക്ക് പത്രിക നൽകി. വടകരയില്‍ കെകെ ശൈലജയ്ക്ക് മൂന്നും ഷാഫിക്ക് രണ്ടും അപരന്മാരുണ്ട്. കോഴിക്കോട് എളമരം കരീമിനും എംകെ രാഘവനും മൂന്ന് വീതം അപരന്മാരുണ്ട്.

വ്യാഴാഴ്ച പത്രിക നൽകിയവർ
വടകര-ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), പവിത്രൻ ഇ (ബി.എസ്.പി), ഷാഫി (സ്വതന്ത്രൻ), ഷാഫി ടി പി (സ്വതന്ത്രൻ), ശൈലജ കെ (സ്വതന്ത്ര), ശൈലജ കെ കെ (സ്വതന്ത്ര), ശൈലജ പി (സ്വതന്ത്ര), സത്യപ്രകാശൻ സി (ബി.ജെ.പി), മുരളീധരൻ (സ്വതന്ത്രൻ), അബ്ദുൽ റഹീം (സ്വതന്ത്രൻ).
കോഴിക്കോട്- രാഘവൻ എൻ, ടി രാഘവൻ, പി രാഘവൻ, അബ്ദുൾ കരീം, അബ്ദുൾ കരീം, അബ്ദുൾ കരീം. അരവിന്ദക്ഷൻ നായർ (എല്ലാവരും സ്വതന്ത്രർ).
ജില്ലയിൽ ആകെ നാമനിർദേശപത്രിക നൽകിയവർ
കോഴിക്കോട്- ജോതിരാജ് എം (എസ്.യു.സി.ഐ), എളമരം കരീം (സി.പി.ഐ.എം), എം കെ രാഘവൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), എ പ്രദീപ് കുമാർ (സി.പി.ഐ.എം), എം ടി രമേശ് (ബി.ജെ.പി), നവ്യ ഹരിദാസ് (ബി.ജെ.പി), അറുമുഖൻ (ബി.എസ്.പി), സുഭ, രാഘവൻ എൻ, ടി രാഘവൻ, പി രാഘവൻ, അബ്ദുൾ കരീം, അബ്ദുൾ കരീം, അബ്ദുൾ കരീം, അരവിന്ദക്ഷൻ നായർ.(എല്ലാവരും സ്വതന്ത്രർ).
വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), പവിത്രൻ ഇ (ബി.എസ്.പി), പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി), ഷാഫി (സ്വതന്ത്രൻ), ഷാഫി ടി പി (സ്വതന്ത്രൻ), മുരളീധരൻ (സ്വതന്ത്രൻ), അബ്ദുൽ റഹീം (സ്വതന്ത്രൻ), കെ കെ ലതിക (സി.പി.ഐ.എം), കുഞ്ഞിക്കണ്ണൻ (സ്വതന്ത്രൻ), ശൈലജ കെ (സ്വതന്ത്ര), ശൈലജ കെ കെ (സ്വതന്ത്ര), ശൈലജ പി (സ്വതന്ത്ര), സത്യപ്രകാശൻ സി (ബി.ജെ.പി).
ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടിന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിയുന്നതോടെ ഇരു മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാർഥി പട്ടിക വ്യക്തമാകും.












Click it and Unblock the Notifications