കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: അമ്മയുടെ സുഹൃത്തുക്കളായ അഥിതി തൊഴിലാളി ഉൾപ്പെടെ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 3 പേർ അറസ്റ്റില്‍. കോഴിക്കോട് മുക്കത്താണ് നാടിനെ ഞെട്ടിച്ച സംഭവം. പ്രതികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കളാണെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇന്ന് രാവിലെയായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗർഭിണിയാണെന്ന് മനസ്സിലായി. ആശുപത്രി അധികൃതർ ഉടന്‍ തന്നെ വിവരം പൊലീസിന് അറിയിക്കുകയായിരുന്നു.

പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതോടെയാണ് പീഡനം നടത്തിയവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സംഭവത്തില്‍ ഇനിയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും മുഴുവന്‍ പ്രതികളേയും കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം നടത്തിയ പ്രതി പൊലീസ് പിടിയിലായി. കണ്ണൂർ മൊകേരി മുതിയങ്ങ കുടുവൻപറമ്പത്ത് ധർമരാജൻ (53) ആണ് പിടിയിലായത്. തർക്കത്തിനിടയില്‍ തീവണ്ടിയില്‍ നിന്നും ചാടിയ ധർമരാജന്റെ കാലൊടിയുകയും ചെയ്തു.
മാവേലി എക്സപ്രസിന്റെ ജനറല്‍ കോച്ചില്‍ വെച്ച് വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പീഡന ശ്രമം യുവതി ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായത്. ഇതിന് ഇടയില്‍ അപായ ചങ്ങല വലിച്ച ധർമ്മരാജന്‍ തീവണ്ടി നിർത്തുന്നതിന് മുമ്പ് തന്നെ പുറത്തേക്ക് ചാടുകയായിരുന്നു. രണ്ട് കാലുകള്‍ക്കും പരിക്കേറ്റ പ്രതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തർക്കത്തിനിടെ യുവതി ധർമ്മരാജന്റെ ഫോട്ടോ എടുത്തിരുന്നു. ഇതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.












Click it and Unblock the Notifications