യുവാക്കളെ നഗ്നരാക്കി മർദ്ദിച്ച സംഭവം: പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ച മൂന്ന് പേർ റിമാൻറിൽ
വടകര: ഓട്ടോ ഡ്രൈവറേയും,സുഹൃത്തിനേയും വിവസ്ത്രരാക്കി മര്‍ദ്ദിച്ച പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പേർ അറസ്റ്റിലായി. കോട്ടക്കൽ കായക്കണ്ടിയിൽ താമസിക്കും മുട്ടുങ്ങൽ വെസ്റ്റിലെ ചാലിയോട്ട് ഷറഫുദ്ധീൻ(29), മുട്ടുങ്ങൽ കുനിയിൽ വിവേക്(32), താമരശ്ശേരി അടിവാരം പൊയിൽ
ഉനൈസ്(30) എന്നിവരെയാണ് വടകര എസ്.ഐ ജീവൻ ജോർജ് അറസ്റ്റ് ചെയ്തത്.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈ കേസിലെ മുഖ്യ പ്രതികളെ ഇതേവരെ പിടികൂടിയിട്ടില്ല. മുഖ്യ പ്രതികളായ അഞ്ചു പേർ ബംഗളുരുവിലേക്ക് മുങ്ങിയതായാണ് വിവരം. മുട്ടുങ്ങൽ സ്വദേശി നജാഫ്, അഴിത്തല സ്വദേശികളായ ഷമ്മാദ്, മീത്തലങ്ങാടി സ്വദേശികളായ റഹീസ് എന്ന മൊയ്‌തീൻ, അഫ്നാസ് എന്നിവർക്കെതിരെയാണ് പോലീസ് കേസ്സെടുത്തത്.

പ്രതികളെ കൃത്യത്തിനു ശേഷം രക്ഷപ്പെടുത്തി മാരുതി ആൾട്ടോ കാറിൽ കൊടുവള്ളിയിൽ എത്തിച്ചത് അറസ്റ്റിലായ വിവേകാണ്. സംഭവത്തിനു ശേഷം പല തവണ ഷറഫുദ്ധീനും, ഉനൈസും പ്രതികളെ കാണാൻ കൊടുവള്ളിയിൽ എത്തുകയും പിടിക്കപ്പെടാതിരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications