കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു
നേർക്കുനേരെ ബൈക്കുകൾ ഇടിക്കുകയായിരുന്നു
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ ബൈക്കപകടത്തിൽ മൂന്ന് മരണം. തീക്കുനിയിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിൽ റഹീസ്, അബ്ദുൾ ജാബിർ, ജെറിൻ എന്നിവരാണ് മരിച്ചത്.
നേർക്കുനേരെ ബൈക്കുകൾ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റഹീസും ജാബിറും കക്കട്ട് പതിരാപറ്റ സ്വദേശികളാണ്. ജെറിൻ കവിലും പാറ സ്വദേശിയാണ്.













Click it and Unblock the Notifications