മാലിന്യം പൊതുവഴിയില്‍ നിക്ഷേപിക്കുന്നവരെ കണ്ടോ?; നമ്മുടെ കോഴിക്കോട്' ആപ്പിലൂടെ പരാതിപ്പെടാം
കോഴിക്കോട്: മാലിന്യ നിക്ഷേപകർക്കെതിരെ നടപടി സ്വീകരിക്കാന്‍ പദ്ധതിയുമായി കോഴിക്കോട് ജില്ല ഭരണകൂടം. പൊതുവഴിയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കുന്നത്. വലിയ തോതിലുള്ള മാലിന്യ കൂമ്പാരമാണ് കഴിഞ്ഞ ദിവസം മലാപ്പറമ്പ് ദേശീയ പാതയിൽ നിന്നും 'മിഷൻ സുന്ദര പാതയോരം' പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്തത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതു ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ കഴിഞ്ഞ ഞായറാഴ്ച അതിരാവിലെ ചെയ്ത പ്രവൃത്തികൾക്ക് യാതൊരു മൂല്യവും കല്പിക്കാതെയാണ് മണിക്കൂറുകൾക്കകം മാലിന്യം വീണ്ടും കുമിഞ്ഞ് കൂടുന്ന അവസ്ഥയുണ്ടായതെന്നും കളക്ടര്‍ പറഞ്ഞു.
ഇരുട്ടിന്റെ മറവിൽ അനേകം പേരാണ് പ്രത്യേകിച്ച് മലാപ്പറമ്പ് ദേശീയ പാത പരിസരത്ത് മാലിന്യം നിക്ഷേപിക്കാനായി നിത്യവും എത്തുന്നത്.
ഇത്തരം പ്രവണതകൾ കോഴിക്കോടിന്റെ സംസ്കാരത്തിന് യോജിക്കുന്നതല്ല. മാലിന്യ നിക്ഷേപം തടയുന്നതിന് പ്രദേശത്തുകാരുടെ സജീവ ജാഗ്രത ഉണ്ടാകണം.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ
ശുചീകരണ പ്രവർത്തികൾക്ക് ഫലം കാണുന്നതിന് ഭരണകൂടത്തോടൊപ്പം പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം കൂടെ അനിവാര്യമാണ്. അനധികൃത മാലിന്യ നിക്ഷേപം 'നമ്മുടെ കോഴിക്കോട്' ആപ്പിലൂടെ ഫോട്ടോ സഹിതം പരാതിപ്പെടാം. അത്തരക്കാർക്കെതിരെ ഭരണകൂടം കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശിവാനി നാരായണിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications