കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടിപി 51 വെട്ട് സിനിമ സംവിധായകന്‍ സിപിഎമ്മിലേക്ക്; 'രമയോട് ടിപി യുടെ ഓർമ്മകൾ പൊറുക്കട്ടെ'

Google Oneindia Malayalam News

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് ടിപി 51 വെട്ട് എന്ന സിനിമ സംവിധാനം ചെയ്ത മൊയ്തു താഴത്ത് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കലാകാരൻ എന്ന നിലയിൽ തന്നെ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസ് വഞ്ചിക്കുകയായിരുന്നു. അര്‍ഹമായ പ്രതിഫലം പോലും നല്‍കാന്‍ തയ്യാറായില്ല. ആർ എം പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ലീഗിനെയും കോൺഗ്രസിനെയും വാലിൽ കെട്ടിയ രമയോട് പെറുക്കാൻ ടിപി യുടെ ഓർമ്മകൾ പേറുന്ന ഒരാൾക്കും കഴിയില്ല. സത്യങ്ങൾ തുറന്നു പറഞ്ഞു പുറത്തേക്ക് വരുമ്പോൾ എന്നെ കായികമായി ആക്രമിക്കാൻ ആർഎംപി ശ്രമിച്ചേക്കാം. എന്നാൽ ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് തീർത്തും ഭയമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇന്നു മുതൽ സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കും കഴിഞ്ഞ ഏറെ കാലങ്ങളായി കോൺഗ്രസ് പാർട്ടി എന്നെയും എൻറെ സിനിമയേയും അവരുടെ രാഷ്ട്രീയ ലാഭത്തിനു സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ഈ കുറിപ്പ്. ഈ കാലം വരെയും ഞാൻ എന്ന കലാകാരനെയോ എൻ്റെ സിനിമയെയോ അംഗീകരിക്കാനോ ആ സിനിമയിലൂടെ സാമ്പത്തികമായി കോൺഗ്രസ് പാർട്ടിയും ജയ്ഹിന്ദ് ചാനലിൽ ലഭിച്ച സാമ്പത്തിക മെച്ചം ഞാനുമായി പങ്ക് വെക്കാൻ പാർട്ടി ശ്രമിച്ചില്ല എന്നു മാത്രമല്ല അവശ്യഘട്ടങ്ങളിൽ എന്നെ തള്ളിപ്പറയുകയാണ് ചെയ്തത്.

moidu

കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ നിരവധി ഇടതുപക്ഷ ക്കാരെ കൊന്നൊടുക്കിയിട്ടുള്ള കോൺഗ്രസ് പാർട്ടിയുമായി തിരഞ്ഞെടുപ്പ് സ്ഥാപിക്കാൻ കെ.കെ രമ എടുത്ത തീരുമാനം ടിപി പിന്തുടർന്നിരുന്ന രാഷ്ട്രീയ നിലപാടിൻ്റെ തുടർച്ചയായാണോ എന്ന് അറിയാൻ താല്പര്യമുണ്ട്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അന്ന് മുതൽ ഇന്ന് വരെയും കോൺഗ്രസ് പാർട്ടി കൊന്നുതള്ളിയ എണ്ണം വളരെ വലുതാണ്...

നിരവധി സഖാക്കളെയും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരെയും കോൺഗ്രസ് നിഷ്കരുണം കൊന്നു തള്ളിയിട്ടുണ്ട് ടിപിയുടെ ഓർമ്മയും രാഷ്ട്രീയ സംസ്കാരം പേറുന്ന ഒഞ്ചിയത്തെ മണ്ണിൽ ഇന്ന് അദ്ദേഹത്തിൻറെ ഭാര്യ കൂടിയായ രമ ലീഗിൻ്റെയും കോൺഗ്രസിൻ്റെയും സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ സത്യത്തിൽ എനിക്ക് നല്ല വിഷമം ഉണ്ട്. എല്ലാകാലത്തും ഇടതു പക്ഷത്തിലെ വലതു പക്ഷത്തെ തിരുത്താനും ഇടതുപക്ഷത്തെ ശക്തമായി നില നിലനിർത്താനും നിരന്തരം ഇടപെട്ടിരുന്ന ടിപിയുടെ സഹധർമിണി തന്നെ ടിപിയുടെ പാർട്ടിയുടെ ബാനറിൽ ലീഗിനെയും കോൺഗ്രസിനെയും ന്യായീകരിക്കുന്നത് കാണുമ്പോൾ എനിക്ക് നല്ല വിഷമം ഉണ്ട്.

ആർ എം പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ലീഗിനെയും കോൺഗ്രസിനെയും വാലിൽ കെട്ടിയ രമയോട് പെറുക്കാൻ ടിപി യുടെ ഓർമ്മകൾ പേറുന്ന ഒരാൾക്കും കഴിയില്ല. സത്യങ്ങൾ തുറന്നു പറഞ്ഞു പുറത്തേക്ക് വരുമ്പോൾ എന്നെ കായികമായി ആക്രമിക്കാൻ ആർഎംപി ശ്രമിച്ചേക്കാം. എന്നാൽ ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് തീർത്തും ഭയമില്ല.നവോത്ഥാന റോഡുകൾ ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിന് ചുവന്ന കൊടികൂറ എൻറെ സംരക്ഷണത്തിനായി എന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെയും വിശ്വാസത്തോടെ... മൊയ്തു താഴത്ത്..

Kozhikode
English summary
TP 51 Vettu film director moidu thayath joins CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X