'100 വെട്ടിന് തീർക്കും, മുഖം പൂക്കുല പോലെ റോഡിൽ ചിതറും', ടിപിയുടെ മകനും എൻ വേണുവിനും വധഭീഷണി
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനേയും ആര്‍എംപി നേതാവ് എന്‍ വേണുവിനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. കെകെ രമ എംഎല്‍എയുടെ വടകരയിലെ ഓഫീസിന്റെ വിലാസത്തിലാണ് ഭീഷണിക്കത്ത് വന്നത്. തലശ്ശേരി എംഎല്‍എ ആയ സിപിഎം നേതാവ് എഎന്‍ ഷംസീറിന് എതിരെ ചാനല്‍ ചര്‍ച്ചകളില്‍ വന്ന് സംസാരിക്കരുതെന്ന് കത്തില്‍ പറയുന്നു. എന്‍ വേണുവിനെ അഭിസംബോധന ചെയ്ത് കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്.
സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്താല്‍, ടിപി ചന്ദ്രശേഖരനെ തങ്ങള്‍ 51 വെട്ടി തീര്‍ത്തത് പോലെ 100 വെട്ടിന് തീര്‍ക്കും എന്നാണ് കത്തില്‍ പറയുന്നത്. കെകെ രമ എംഎല്‍എയുടെ മകനെ അധികകാലം വളര്‍ത്തില്ലെന്നും കത്തില്‍ പറയുന്നു. ടിപിയുടെ മകന്റെ മുഖം പൂക്കുല പോലെ റോഡില്‍ ചിന്നിച്ചിതറുമെന്നും കത്തില്‍ ഭീഷണി മുഴക്കുന്നു.
ബിഗ് ബോസ് ഫിനാലെ ഉടൻ, താരങ്ങൾ ചെന്നൈയിൽ എത്തി, ചിത്രങ്ങൾ പുറത്ത്

Recommended Video
ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ട് തന്നെയാണ് ഞങ്ങള്‍ ആ കൊട്ടേഷന്‍ എടുത്തത്. മുന്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ടിനെ വെട്ടിയത് കണ്ണൂരിലെ സംഘമല്ലെന്നും കത്തില്‍ പറയുന്നു. അവര്‍ ചെയ്തത് പോലെ ആകില്ല തങ്ങള്‍ ചെയ്യുക എന്നും ഷംസീര്‍ പങ്കെടുക്ക ചാനല്‍ ചര്‍ച്ചയില്‍ ആര്‍എംപിക്കാരെ കാണരുത് എന്നും കത്തില്‍ പറയുന്നു. റെഡ് ആര്‍മി പിജെ ബോയ്‌സിന്റെ പേരിലാണ് കത്ത്.
ഈ കത്ത് അയച്ചിരിക്കുന്നത് കോഴിക്കോട് നിന്നാണെന്നാണ് പ്രാഥമിക വിവരം. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ എന്‍ വേണു വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ ഭീഷണിക്കത്തിന് പിന്നാല്‍ സിപിഎം തന്നെ ആണെന്നും സിപിഎമ്മിന്റെ പകപോക്കലിനുളള തെളിവാണ് ഇതെന്നും എന്‍ വേണു പ്രതികരിച്ചു. ടിപി ചന്ദ്രശേഖരന്റെ കുടുംബത്തെ പോലും വെറുതേ വിടില്ലന്ന നിലപാടാണ് സിപിഎമ്മിനെന്നും എന്‍ വേണു പറഞ്ഞു. കൊല്ലപ്പെടുന്നതിന് മുന്‍പ് ടിപി ചന്ദ്രശേഖരനെതിരെയും വ്യാപകമായി ഭീഷണി ഉയര്‍ന്നിരുന്നു. അതിന് ശേഷം കെകെ രമയ്ക്ക് നേരെയും ഭീഷണികളുണ്ടായി.












Click it and Unblock the Notifications