കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസത്തിൽ മലയാളികൾ മാതൃക സൃഷ്ടിക്കുന്നു: മന്ത്രി ടിപി രാമകൃഷ്ണൻ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദുരന്ത ഘട്ടങ്ങളിലെല്ലാം മാനവികതയുടെ ഉദാത്തമായ മാതൃക ഉയർത്തി പിടിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ഉന്നതമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ കേരളീയർക്ക് അഭിമാനിക്കാമെന്ന് തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിദ്വേഷത്തിന്റെയോ അസഹിഷ്ണുതയുടേയോ നേരിയ സൂചന പോലും എവിടെയും കാണുന്നില്ല. സ്നഹത്തിന്റേയും നന്മയുടെയും സഹവർത്തിത്വത്തിന്റെയും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് നാം.

രാജ്യത്തിനും ലോകത്തിനും മാതൃകയായ പാരമ്പര്യമാണിത്. പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാൻ എല്ലാവരും രംഗത്തിറങ്ങണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയാവുന്ന സംഭാവനകൾ നൽകി പ്രളയം തകർത്ത നാടിനെ പുനരുജ്ജീവിപ്പിക്കാനുള്ള യത്നത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി കോഴിക്കോട് വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിന പരേഡിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് നടത്തിയ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. പ്രളയ ദുരന്തത്തിലുൾപ്പെട്ട വരെ സഹായിക്കാൻ പോലീസും സേനാംഗങ്ങളും നടത്തിയ പ്രവർത്തനം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് മന്ത്രി പറഞ്ഞു.

news

മതനിരപേക്ഷതയുടെയും സഹവർത്തിത്വത്തിന്റെയും എക്കാലത്തേയും മാതൃകയാണ് കേരളം. എന്തു വില കൊടുത്തും കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കണം. ദേശീയ സ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും ജനാധിപത്യത്തിനും എതിരെ കടുത്ത വെല്ലുവിളികൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തും നിന്ന് ഒരു പോലെ വെല്ലുവിളി ഉയരുന്നു മതത്തിന്റേയും ജാതിയുടേയും ദേശത്തിന്റേയും പേരിൽ വിദ്വേഷം പരത്തുന്നു. ഈ ശക്തികൾക്കെതിരെ സ്വാതന്ത്ര്യ സമര കാലത്തേതു പോലെ ഒന്നിച്ചു നിന്നു പൊരുതാൻ നമുക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.

മതവും ജാതിയും ചിന്തകളും എഴുത്തും വസ്ത്രധാരണവും ഭക്ഷണം പോലും സഹജീവികളെ വേട്ടയാടാൻ ആയുധമാക്കുന്നു. ആ വിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്ര ചിന്തകൾക്കുമെതിരെ ആക്രമണങ്ങൾ പെരുകുന്നു. അസഹിഷ്ണുത പടർത്തുന്ന ആൾക്കൂട്ടങ്ങളുടെ സ്വരം ജനധിപത്യത്തിന്റെതല്ല. ഫാസിസത്തിന്റെ ഭീതിദമായ സ്വരമാണത്. ധീര ദേശാഭിമാനികൾ പൊരുതി നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ് ഇനിയുണ്ടാകേണ്ടത്. ഫെഡറൽ സംവിധാനത്തിന് പോറലേല്പിക്കുന്ന ഏതു നീക്കവും ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Kozhikode
English summary
TP Ramakrishnan about disaster relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X