കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി അതായിട്ട് ഇല്ലാതാവണ്ട; വരുന്നൂ... തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം, ക്ഷേമനിധി അംഗങ്ങളുടെ അംശാദായം വര്‍ധിപ്പിക്കാനും ആനുകൂല്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും നീക്കം!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. തയ്യല്‍, ചുമട്ടുതൊഴിലാളി, നഴ്‌സുമാര്‍, കളള് ചെത്ത് വ്യവസായം, നിര്‍മാണം, കയര്‍ ഗാര്‍ഹികം, കശുവണ്ടി, മോട്ടോര്‍, തോട്ടം, സെയില്‍സ്മാനും സെയില്‍വുമണും, സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങളിലാണ് ആദ്യഘട്ടത്തില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്.

<strong>സഹകരണബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായി സിപിഎം നേതാക്കള്‍; ആരോപണവിധേയനെ പാര്‍ട്ടിചുമതലകളില്‍ നിന്നും ഒഴിവാക്കി</strong>സഹകരണബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായി സിപിഎം നേതാക്കള്‍; ആരോപണവിധേയനെ പാര്‍ട്ടിചുമതലകളില്‍ നിന്നും ഒഴിവാക്കി

ക്ഷേമനിധിബോര്‍ഡ് അംഗങ്ങളുടെ അംശാദായം വര്‍ധിപ്പിക്കാനും ആനുകൂല്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചക്കരോത്ത്കുളത്ത് കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

TP Ramakrishnan

സമാന സ്വഭാവമുളള ക്ഷേമനിധി ബോര്‍ഡുകള്‍ ഏകീകരിക്കും. പ്രവര്‍ത്തന ചെലവ് പരമാവധി കുറച്ച് ക്ഷേമനിധി അംഗങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ 16 ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക ഭദ്രത, തൊഴില്‍ സ്വഭാവം, അംഗബലം തുടങ്ങിയവ പരിഗണിച്ചാണ് ക്ഷേമനിധി ബോര്‍ഡുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തയ്യല്‍തൊഴിലാളിക്ഷേമനിധി ബോര്‍ഡിനെ ലയിപ്പിക്കില്ല. തൊഴിലാളികളുടെ സംരക്ഷണം സാമൂഹിക ഉത്തരവാദിത്വമായാണ് സര്‍ക്കാര്‍ കാണുന്നത്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമഭേദഗതികളൊന്നും സംസ്ഥാനത്തിന് സ്വീകാര്യമല്ല. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ മെച്ചപ്പെടുത്താന്‍ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തും.

തൊഴിലാളികള്‍ക്കും കുടുംബത്തിനും സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ കവചം തീര്‍ത്തിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം നിലവിലുളള സംസ്ഥാനമാണ് കേരളം. 26 മേഖലകളില്‍ മിനിമം വേതനം പുതുക്കി. കാലാവധി പൂര്‍ത്തിയായ എല്ലാ മിനിമം വേതന വിജ്ഞാപനങ്ങളും പുതുക്കും. അതിഥി തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷാപദ്ധതികളുടെ സംരക്ഷണമുണ്ട്. സംതൃപ്തമായ തൊഴില്‍ മേഖല കെട്ടിപടുക്കാനുളള നടപടികള്‍ക്ക് എല്ലാ ട്രേഡ് യൂനിയനുകളുടേയും തൊഴിലാളികളുടേയും പിന്തുണ ലഭിക്കുന്നു. കുപ്രചാരണങ്ങള്‍ തളളി സമഗ്രവികസനത്തിലേക്ക് സംസ്ഥാനത്തെ നയിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് മുഴുവന്‍ തൊഴിലാളികളുടേയും കടമയെന്ന് മന്ത്രി പറഞ്ഞു.

കേരള തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജി. രാജമ്മ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ മീരദര്‍ശക് മുഖ്യാതിഥിയായിരുന്നു. മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ സംസാരിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എസ് സിന്ധു സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷിജി എ റഹ്മാന്‍ നന്ദിയും പറഞ്ഞു.

Kozhikode
English summary
TP Ramakrishnan's comments about eployees in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X