കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അപവാദ പ്രചാരണങ്ങളും വിവാദങ്ങളും ജനം തളളി', ഇടത് വിജയത്തെക്കുറിച്ച് ടിപി രാമകൃഷ്ണൻ

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വിജയങ്ങളിലൊന്നായിരുന്നു പേരാമ്പ്രയിൽ ടിപി രാമകൃഷ്ണന്റേത്. പിണറായി വിജയൻ സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ അംഗീകാരമാണ് എൽ ഡി എഫിന്റെ ഐതിഹാസിക വിജയം എന്ന് ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. ഭരണത്തുടർച്ചക്കായി എൽ ഡി എഫിന് അഭിമാനകരമായ വിജയം നൽകിയ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.

തുടർച്ചയായി അഴിച്ചുവിട്ട അപവാദ പ്രചാരണങ്ങളും വിവാദങ്ങളും തള്ളിക്കളഞ്ഞാണ് ജനങ്ങൾ എൽ ഡി എഫിന് അത്യുജ്ജ്വലമായ വിജയം സമ്മാനിച്ചത്. കടുത്ത പ്രതിസന്ധികളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അതിജീവിച്ച് കേരളത്തെ മുന്നോട്ടു നയിച്ചതിനുള്ള ജനകീയാംഗീകാരം കൂടിയാണ് ചരിത്രം കുറിക്കുന്ന ഈ വിജയം എന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

tp

'എൽ ഡി എഫും സിപിഐ എമ്മും ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ-ജനപക്ഷ നയങ്ങൾ കേരളം നെഞ്ചേറ്റുകയാണ്. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടാണ് എൽ ഡി എഫിനുള്ളതെന്ന് ജനങ്ങളാകെ അംഗീകരിച്ചിരിക്കുന്നു. പേരാമ്പ്ര നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് ഭരണത്തിലുണ്ടായ വികസന മുന്നേറ്റം തുടരാനുള്ള അംഗീകാരമായി ജനവിധിയെ കാണുന്നു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകും'.

പഞ്ചാബിനെ പഞ്ചറാക്കി, ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത്, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
BJP യെ കണ്ടംവഴി ഓടിച്ച പിണറായിയെ പൊക്കി പ്രകാശ് രാജ്..മാസ്സ് ഡയലോഗ്

'നാടിന്റെ വികസനത്തിനായി ജനങ്ങളെയാകെ അണിനിരത്തും. എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. പേരാമ്പ്രയിൽ ഉജ്ജ്വല വിജയം നേടാൻ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കട്ടെ. എൽ ഡി എഫ് വിജയത്തിനായി രംഗത്തിറങ്ങിയ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. ഇത് ജനങ്ങളുടെ വിജയമാണ്. എന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകും' എന്നും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു.

സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

Kozhikode
English summary
TP Ramakrishnan thanks voters for electing LDF again to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X