കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താമരശേരി ചുരം: ഗതാഗത നിയന്ത്രണത്തിൽ വീണ്ടും ഇളവ്, 12 വീലുകളുള്ള വാഹനങ്ങൾക്ക് രാത്രി യാത്ര അനു‌‌മതി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: താമരശേരി ചുരത്തിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ ഇളവ്. 12 വീലുകളുള്ള വാഹനങ്ങൾക്ക് രാത്രി 11 മുതൽ രാവിലെ ആറു മണി വരെ ഇനി ചുരം വഴി ഇരുഭാഗങ്ങളിലേക്കും ഗതാഗതം അനുവദിക്കും. അതേസമയം കണ്ടയ്നറുകൾക്കുള്ള നിരോധനം തുടരുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 23 ന് രാത്രി 11 മണി മുതൽ ഈ തീരുമാനം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

<strong>ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യ; വിവാദ പ്രസ്താവനയുമായി വിഎച്ച്പി നേതാവ്</strong>ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യ; വിവാദ പ്രസ്താവനയുമായി വിഎച്ച്പി നേതാവ്

wayanadghat-15

ഇതിന് മുന്നോടിയായി കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചരക്ക് ലോറി ഉടമകളുമായി ജില്ലാ കളക്ടർ യു വി ജോസ് ചർച്ച നടത്തി. ദേശീയപാത അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ വിനയ രാജ്, താമരശേരി ഡിവൈഎസ്പി പി.ബിജുരാജ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. നിയന്ത്രണം കാരണം ചരക്കു വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയാണ് ഓടിക്കൊണ്ടിരുന്നത്.

Kozhikode
English summary
traffic regulations in wayanad ghats loosen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X