ജോലിക്ക് വേണ്ടി റീൽസ് ചിത്രീകരിക്കുന്നതിനിടെ കോഴിക്കോട് യുവാവിന് ദാരുണാന്ത്യം: ആൽവിൻ ഏക മകന്‍
കോഴിക്കോട്: റീൽസ് ചിത്രീകരിക്കുന്നതിനിടെ കോഴക്കോട് യുവാവിന് ദാരുണാന്ത്യം. നദാപുരം കടമേരി തച്ചിലേരി താഴെക്കുനി ഹൗസിൽ സുരേഷ് ബാബുവിന്റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ കോഴിക്കോട് ബീച്ച് റോഡില്‍ വെച്ചായിരുന്നു അപകടം.
രണ്ട് കാർ ചെയ്സ് ചെയ്ത് ഓടിച്ചു പോകുന്നത് റോഡിന് നടുവിൽ നിന്ന് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിലൊരു കാർ ആൽവിനെ ഇടിക്കുകയായിരുന്നു. KL 10 BK 0001 നമ്പർ ഡിഫൻഡറാണ് ആണ് ആൽവിനെ ഇടിച്ചിട്ടത്. ഉടന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിനിടയാക്കിയ കാറും ചിത്രീകരണത്തിന് ഉപയോഗിച്ച രണ്ടാമത്തെ കാറും പോലിസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, വീഡിയോഗ്രാഫറായ ആല്‍വിന്‍ ജോലിയുടെ ആവശ്യാർത്ഥം റീല്‍സ് ചിത്രീകരിക്കുന്നതിന് ഇടയിലാണ് അപകടമണ്ടായതെന്ന് ആല്‍വിന്റെ അയല്‍വാസി വ്യക്തമാക്കി. ആല്‍വിന്‍ ഒറ്റമകനാണ്, മരണം വലിയ വേദനയുണ്ടാക്കുന്നതാണ്. രണ്ട് വര്‍ഷം മുന്‍പ് ആല്‍വിൻറെ കിഡ്‌നിക്ക് ഓപ്പറേഷന്‍ കഴിഞ്ഞ ആല്‍വിന് ഭാരമുള്ള ജോലികളൊന്നും ചെയ്യാന്‍ സാധിക്കില്ല. ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അയല്‍വാസി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications