കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമരക്കാര്‍ ട്രെയിനുകളെയും വിട്ടില്ല: ദേശീയ പണിമുടക്കില്‍ എല്ലാം അനുഭവിച്ച് ജനം, എഗ്മോ‍ര്‍ തടഞ്ഞു!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദേശീയ പണിമുടക്കില്‍ ട്രെയിനുകള്‍കൂടി തടഞ്ഞിട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ദുരിതത്തിലായി ജനം. സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കിനെ തുടര്‍ന്നാണ് കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞിട്ടത്. ഇതുകാരണം മണിക്കൂറുകള്‍ വൈകിയാണ് യാത്രക്കാര്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. സ്റ്റേഷനുകളില്‍നിന്ന് ബസ്, ഓട്ടോ സര്‍വിസുകള്‍ ഇല്ലാത്തതും യാത്രക്കാര്‍ക്കു ദുരിതമായി.

<strong>36കാരി ദളിത് യുവതി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത്, അവകാശവാദവുമായി ഫേസ്ബുക്ക് കൂട്ടായ്മ</strong>36കാരി ദളിത് യുവതി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത്, അവകാശവാദവുമായി ഫേസ്ബുക്ക് കൂട്ടായ്മ

ചൊവ്വാഴ്ച രാവിലെ 10.52ന് കോഴിക്കോട് എത്തിച്ചേരേണ്ട മംഗലാപുരം-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് പയ്യന്നൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഇതിനാല്‍ രണ്ടു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് ഒരു മണിക്കാണ് ട്രെയ്ന്‍ കോഴിക്കോട്ടെത്തിയത്. രണ്ടു മണിക്കൂര്‍ വൈകി ഓടിയ നേത്രാവതി എക്‌സ്പ്രസ് ആവട്ടെ പരപ്പനങ്ങാടിയില്‍ സമരാനുകൂലികള്‍ തടഞ്ഞു. ഇതുകാരണം ദീര്‍ഘനേരം യാത്രക്കാര്‍ പെരുവഴിയിലായി. ചെന്നൈ മെയില്‍ കോഴിക്കോട് സ്‌റ്റേഷനിലും അര മണിക്കൂറോളം തടഞ്ഞിട്ടു.

13-ki-station-

രാവിലെ 11.32ന് എത്തേണ്ട കൊച്ചുവേളി ഒന്നര മണിക്കൂര്‍ വൈകിയാണ് കോഴിക്കോട്ട് എത്തിയത്. 11.17ന് എത്തേണ്ട നാഗര്‍കോവില്‍ എറനാട് എക്‌സ്പ്രസ് രണ്ടു മണിക്കൂറോളം വൈകി 1.30നും എത്തി. 12.27ന് മംഗലുരുവിലേക്കു പോകേണ്ട എറനാട് എക്‌സ്പ്രസ് രണ്ടര മണിക്കൂര്‍ വൈകിയാണ് ഓടിയത്.

Kozhikode
English summary
trained blockade in kozhikkode on strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X