കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിളിച്ചത് കസ്റ്റമറായിരിക്കുമെന്ന് പറഞ്ഞു: സിഐക്കെതിരെ കമ്മീഷ്ണർക്ക് പരാതിയുമായി ട്രാന്‍സ്ജെന്‍ഡർ

Google Oneindia Malayalam News

കോഴിക്കോട്: സർക്കിള്‍ ഇന്‍സ്പെക്ടർക്കെതിരെ പരാതിയുമായി ട്രാന്‍സ്ജന്‍ഡർ. ദീപ റാണിയെന്ന ട്രാന്‍സ്ജെന്‍ഡറാണ് കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പരാതി നല്‍കാനെത്തിയ തന്നെ സിഐ അധിക്ഷേപിച്ചെന്നാണ് സിറ്റി പോലീസ് കമ്മീഷ്ണർക്ക് നല്‍കിയ പരാതിയില്‍ ദീപ ആരോപിക്കുന്നത്. ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചായിരുന്നു അധിക്ഷേപം. പരിചയമില്ലാത്ത നമ്പറിൽനിന്ന് ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതു സംബന്ധിച്ച് പരാതി നൽകുന്നതിനായിരുന്നു ചൊവ്വാഴ്ച വൈകീട്ടോടെ ദീപ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

ദിലീപിന്റെ അഭിഭാഷകരും പിന്തുണച്ചു: ഗൂഡാലോചന സിദ്ധാന്തം അല്ല ഞങ്ങള്‍ ഉയർത്തുന്നത്; അഡ്വ.ടിബി മിനിദിലീപിന്റെ അഭിഭാഷകരും പിന്തുണച്ചു: ഗൂഡാലോചന സിദ്ധാന്തം അല്ല ഞങ്ങള്‍ ഉയർത്തുന്നത്; അഡ്വ.ടിബി മിനി

കേസ് സംബന്ധിച്ച വിവരങ്ങള്‍ പറയുന്നതിനിടെ താൻ ട്രാൻസ്ജെൻഡർ ആണോയെന്നു സിഐ ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോഴാണ് സി ഐ അധിക്ഷേപം തുടങ്ങിയതെന്നാണ് ദീപ പറയുന്നത്. ഫോണിൽ വിളിച്ചത് കസ്റ്റമറായിരിക്കുമെന്നും സെക്സ് വർക്ക് ചെയ്യുന്നവർ പറയുന്നതനുസരിച്ചു കേസെടുക്കാൻ സാധിക്കില്ലെന്നും ജിജീഷ് പറഞ്ഞു. ഈ രംഗങ്ങള്‍ ദീപ വീഡിയോയില്‍ പകർത്തിയിരുന്നു. ഇത് ചോദ്യം ചെയ്തും സർക്കിള്‍ ഇന്‍സ്പെക്ടർ രംഗത്ത് എത്തി.

police

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി നടക്കാവ് പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ടൗണിലെ ട്രാൻസ്ജെൻഡറുകൾ പതിവായി ഇത്തരത്തിലുള്ള പരാതിയുമായി സമീപിക്കാറുണ്ട്. എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പരാതി നല്‍കാനെത്തിയ ദീപ റാണിയോട് ചില കാര്യങ്ങൾ ചോദിച്ചപ്പോൾ പ്രകോപനപരമായി പെരുമാറുകയായിരുന്നെന്നും നടക്കാവ് പൊലീസ് പറയുന്നു.

ദിലീപ് പക്ഷം ഒരിക്കലും അങ്ങനെ പറയില്ല: നടിയുടെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നും രാഹുല്‍ ഈശ്വർദിലീപ് പക്ഷം ഒരിക്കലും അങ്ങനെ പറയില്ല: നടിയുടെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നും രാഹുല്‍ ഈശ്വർ

Kozhikode
English summary
Transgender complains to commissioner against kozhikode nadakkavu police station CI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X