Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് നഗരത്തിലെ ഇടവഴിയിൽ ട്രാൻസ്‌ജെൻഡർ മരിച്ച നിലയിൽ

കോഴിക്കോട്: ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെടുന്ന യുവതിയെ നഗരമധ്യത്തിലെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആലക്കോട് സ്വദേശിനി ശാലുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാവൂർറോഡ് കെഎസ്ആർടിസി ബസ് ടെർമിനലിനു സമീപത്തെ യുകെ ശങ്കുണ്ണി റോഡിനോടു ചേർന്ന ഇടവഴിയിലായിരുന്നു മൃതദേഹം. ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലമാണിത്.

തിങ്കളാഴ്ച രാവിലെ പ്രദേശവാസികളിൽ ചിലരാണ് പോലീസിൽ വിവരമറിയിച്ചത്. യുവതിയുടെ കഴുത്തിൽ ആക്രമിക്കപ്പെട്ടതിന്റെ പാടുകളുണ്ട്. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

trans

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ ഒത്തുകൂടുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് മാവൂർറോഡ്. ബസ് സ്റ്റാൻഡ് പരിസരമായതിനാൽ പുലർച്ചെ വരെ പ്രവർത്തിക്കുന്ന നിരവധി കടകൾ ഇവിടെയുണ്ട്. രാത്രികാലങ്ങളിൽ പട്രോളിംഗ് ഉൾപ്പെടെ പോലീസിന്റെ സ്ഥിരസാന്നിധ്യവും ഈ ഭാഗത്തുണ്ടാകാറുണ്ട്. ഇതിനിടയിലും ഇത്തരമൊരു സംഭവമുണ്ടായത് പ്രദേശവാസികളെയും വ്യാപാരികളെയും ഞെട്ടിച്ചിരിക്കയാണ്.

സംഭവത്തിൽ പ്രതിഷേധ പ്രതികരണവുമായി ട്രാൻസ്‌ജെൻഡർ സമൂഹവും രംഗത്തുവന്നിട്ടുണ്ട്. എന്നു തീരും ഇത്തരം ഇല്ലാതാക്കലുകൾ എന്ന് ശാലുവിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്ട് ശീതൾ ശ്യാം ഫേസ്ബുക്കിൽ കുറിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+