കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് ട്രാന്‍സ് വിമനുകളും വനിതാ മതിലില്‍ കണ്ണികളായി: മതിലല്ല, മല തന്നെയെന്ന് വിവി സുഹറ!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വനിതാ മതിലിന് ശക്തി പകര്‍ന്ന് ട്രാന്‍സ് വിമണുകളും കോഴിക്കോട്ട് കണ്ണികളായി. ഒരു കാലത്ത് സമൂഹത്തിനിടയില്‍ പോലും മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ട്രാന്‍സ് ജന്‍ഡേഴ്‌സ് സ്ത്രീകള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് വനിതാ മതിലില്‍ അണിനിരന്നപ്പോള്‍ അത് ചരിത്രത്തിലെ വേറിട്ട ഏടായി. പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റിയുടെ കീഴില്‍ മുപ്പതോളം പേരാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി വനിതാമതിലിന്റെ ഭാഗമായത്. സൊസൈറ്റി പ്രസിഡന്റ സിസിലി ജോര്‍ജ്, പ്രേമ, ദീപാറാണി, കരീനാ, ഫാസില എന്നിവര്‍ പാളയം ബസ് സ്റ്റാന്റിന് സമീപത്താണ് കണ്ണി ചേര്‍ന്നത്.

കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യശിഥിലീകരണത്തിന് എതിരായ ശബ്ദമാണ് വനിതാമതിലെന്ന് സാഹിത്യകാരി പി. വത്സല. ജാതി മത സാമുദായിക ചിന്തകള്‍ക്ക് എതിരായ സാഹോദര്യമാണ് ആവശ്യം. ആത്മീയ ശബ്ദത്തിന് വേണ്ടി ആഗ്രഹിക്കുന്ന സംസ്‌ക്കാരചിത്തരായ ജനതയാണ് നാം എന്നും ഓര്‍മപ്പെടുത്തുന്നതാണ് ഇവിടെ അണിനിരന്ന വനിതാ മതിലെന്നും പി വത്സല പറഞ്ഞു. വനിതാ മതില്‍ ചരിത്ര സംഭവമാണെന്ന് കെ അജിത പറഞ്ഞു. കേരളത്തെ പുറകോട്ടടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ശക്തമായ പ്രതികരണമണിത്. ശബരിമല സുപ്രീം കോടതി വിധിക്കെതിരെ നാമജപ ഘോഷയാത്ര നടത്തുന്നതിന് പാവപ്പെട്ട സ്ത്രീകളെ തെരുവിലിറക്കുന്നവര്‍ക്കെതിരായ ശക്തമായ മറുപടിയാണെന്നും ചരിത്രം സ്ത്രീകള്‍ ഏറ്റെടുക്കുമെന്നും കെ അജിത പറഞ്ഞു.

womanswall2-1

പുരോഗമിച്ച സമൂഹത്തില്‍ ജീവിക്കാനാകുന്നത് മുന്‍പേ നടന്ന നവോത്ഥാന കാല്‍വെപ്പുകളുടെ ഫലമായാണ്. അതുപോലെ നാളത്തെ തലമുറ എത്തരത്തിലുള്ള സമൂഹത്തില്‍ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടതും അത്തരം ഒരു സമൂഹത്തെ സൃഷ്ടിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണെന്ന് പൊതുയോഗത്തില്‍ സംസാരിച്ച റീമ കല്ലിംഗല്‍ പറഞ്ഞു. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ അനുവദിക്കില്ലെന്ന സ്ത്രീകളുടെ താക്കീതാണ് ഇതെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു.

ശൊണാബ ബന്ധുരേ എന്ന ബംഗാളി ഗാനം പാടിക്കൊണ്ടാണ് ചിത്രകാരി കബിത മുഖോപാധ്യായ ഐക്യദാര്‍ഡ്യം അറിയിച്ചത്. ആരംഭത്തില്‍ തന്നെ ഇത്തരം ഒരു ആശയം നടപ്പാക്കിയ വര്‍ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മികച്ച വര്‍ഷമായിരിക്കുമെന്നും അവര്‍ പറഞ്ഞു. അന്തസ്സിന് മുറിവേല്‍പ്പിക്കുന്ന എല്ലാത്തിനേയും ചെറുക്കാനും പിന്നോട്ട് വലിക്കുന്ന ശക്തികളെ ചെറുക്കാനും സ്ത്രീ സമൂഹത്തിന് സാധിക്കട്ടയെന്ന് കെ പി സുധീര ആശംസിച്ചു. അകത്തളത്തില്‍ എന്നും തളച്ചിടാനാവില്ലെന്ന് മതില്‍ തെളിയിച്ചതായി ബി എം സുഹറ പറഞ്ഞു.

Recommended Video

cmsvideo
ചരിത്രമായി വനിതാമതിൽ ഉയർന്നു | News Of The Day | Oneindia Malayalam

സ്ത്രീകളുടെ മതിലല്ല മലയാണെന്നും സ്ത്രീശക്തി നിലനില്‍ക്കട്ടെയെന്നും വിവി സുഹറ പറഞ്ഞു. മതിലിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച അനാവശ്യമാണെന്നും അത് സ്ത്രീകളുടെ രാഷ്ട്രീയമാണെന്നും ദീദി ദാമോദരന്‍ അഭിപ്രായപ്പെട്ടു. ഇത് ചരിത്ര നിമിഷമാണെന്നും എല്ലാതരത്തിലും സ്ത്രീ സൗഹൃദമായ സമൂഹം യാഥാര്‍ത്ഥ്യമാകുമെന്നും പി.സതീദേവി ആശംസിച്ചു.

Kozhikode
English summary
Transgenders also part of womans wall in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X