കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിവൈഎഫ്‌ഐയെ കണ്ടു പഠിക്കൂ.. സമ്മേളനത്തില്‍ പ്രതിനിധികളായി നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പ്രതിനിധികളായി നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. തിരുവനന്തപുരത്തു നിന്നുള്ള ശ്യാമ, കാര്‍ത്തിക എസ്, പത്തനംതിട്ടയില്‍ നിുള്ള ശിഖ സന്ദു, തൃശൂരില്‍ നിന്നുള്ള നന്ദന എന്നിവരാണ് പതിനാലാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളായി എത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ കൂടിയുണ്ടായിരുെങ്കിലും അവര്‍ വന്നില്ല.

<strong>കര്‍ഷക ഇന്‍ഷുറന്‍സ് റഫേലിനെക്കാളും വലിയ അഴിമതിയെന്ന് സായ്‌നാഥ്; ശബരിമല തന്നെ ഭയപ്പെടുത്തുന്നു......</strong>കര്‍ഷക ഇന്‍ഷുറന്‍സ് റഫേലിനെക്കാളും വലിയ അഴിമതിയെന്ന് സായ്‌നാഥ്; ശബരിമല തന്നെ ഭയപ്പെടുത്തുന്നു......

തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കൂടിയായ ശ്യാമ സംസ്ഥാന സര്‍ക്കാറിന്റെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ജസ്റ്റിസ് ബോര്‍ഡ് അംഗവും സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സെല്‍ മെമ്പറുമാണ്. തിരുവനന്തപുരത്തു നിന്നു തെയുള്ള കാര്‍ത്തിക ഡിവൈഎഫ്ഐ പിഎംജി യൂണിറ്റ് മെമ്പറാണ്. തൃശൂരില്‍ നിന്നുള്ള നന്ദന എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി മെമ്പറുമാണ്. പത്തനംതിട്ടയില്‍ നിുള്ള ശിഖ സന്തു ഡിവൈഎഫ്ഐ പന്തളം യൂണിറ്റ് പ്രസിഡന്റാണ്.

Transgenders

ഇതാദ്യമായാണ് ഒരു യുവജനസംഘടനയുടെ സംസ്ഥാന സമ്മേളന വേദിയില്‍ പ്രതിനിധികളായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍ പെട്ടവര്‍ എത്തുന്നത്. ഇത് തങ്ങള്‍ക്ക് വലിയ അംഗീകാരവും പുതിയൊരു അനുഭവവുമാണെന്ന് ശ്യാമ പറഞ്ഞു. തങ്ങളെപ്പോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളെ ഡിവൈഎഫ്ഐ പോലുള്ള പ്രസ്ഥാനങ്ങളും സിപിഎം അംഗീകരിച്ചു എന്നുള്ളത് വലിയ കാര്യമാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഇതോടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുകയാണ്. അതോടൊപ്പം ഞങ്ങളെപോലെ പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുവാനും അവസരം ലഭിക്കുകയാണെന്നും ശ്യാമ പറഞ്ഞു.

Kozhikode
English summary
Transgenders participate in DYFI state conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X