കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ണില്ലാതെ കൃഷി ചെയ്യാം: മഞ്ഞള്‍ പുഴുങ്ങാം.. ഇതാ ഇവിടെ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അത്യപൂര്‍വ സാങ്കേതിക വിദ്യയിലൂടെ ഉല്‍പാദിപ്പിച്ച സുഗന്ധവിളകളുടെ പ്രദര്‍ശനമൊരുക്കി കോഴിക്കോട് കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നു കൊണ്ടുവന്ന മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, ഏലം, ഉലുവ, മല്ലി, തുടങ്ങിയ സുഗന്ധവിളുടെ വിശാലമായ പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. മണ്ണില്ലാതെ കൃഷി ചെയ്യുന്ന അക്വപോണിക് വിദ്യയും മഞ്ഞള്‍ പുഴുങ്ങുന്നതിനുള്ള ബോയിലിംഗ് യുണിറ്റ് പ്രവര്‍ത്തനവുമെല്ലാം പ്രദര്‍ശനത്തില്‍ ഇടം നേടി.


കാര്‍ഷിക ഉല്‍പങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളും സുഗന്ധവസ്തുക്കളും കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. തികച്ചും ജൈവരീതിയില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉദ്പാദിപ്പിക്കുന്ന മികച്ച ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. മികച്ച ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തില്‍ വികസിപ്പിച്ചെടുത്ത സുഗന്ധവിളകളും അവ സംസ്‌കരിച്ചെടുത്ത മൂല്യവര്‍ദ്ധിത ഉല്‍പങ്ങളുമാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത.

turmeric-1

സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച പോസ്റ്റ്-ഹാര്‍വെസ്റ്റ് ടെക്നോളജി ഗുണനിലവാരമുള്ള സുഗന്ധവിളകള്‍ വിപണനം ചെയ്യാനുള്ള കാല്‍വെപ്പാണ്. കെട്ടിടത്തിന്റെ ഉദ്ഘാടനം കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും ഡയറക്ടര്‍ ജനറല്‍ ഡോ. ത്രിലോചന്‍ മഹാപത്ര നിര്‍വഹിച്ചു.


വിളവെടുപ്പിന് ശേഷമുള്ള ഗുണനിലവാര പരിശോധന, കീടനാശിനികളുടെ അംശം പരിശോധിക്കുക തുടങ്ങിയവയാണ് പ്രധാനമായും പുതിയ കെട്ടിടത്തിലെ ലാബില്‍ നടക്കുക. കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ജാതിക്ക എന്നീ സുഗന്ധവിളകളുടെ പരിശോധന എന്നിവയും കീടനാശിനി പരിശോധന ലാബില്‍ നടക്കും. വിളവെടുത്ത സുഗന്ധവിളയില്‍ അടങ്ങിയിരിക്കുന്ന ജലാംശം, എണ്ണയുടെ അംശം, ഫൈബര്‍, കൊഴുപ്പ്, തുടങ്ങിയ ഗുണങ്ങള്‍ പരിശോധിക്കാനും ശുചീകരണം, ഗ്രേഡിംഗ്, പൊടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ വെള്ള കുരുമുളകിന്റെ ഉദ്പാദനം, കറിമസാലകളുടെ ഉദ്പാദനം , പുതിയ സംരഭങ്ങള്‍ തുടങ്ങാനുള്ള വിവിധ സഹായങ്ങള്‍ എന്നിവയും പോസ്റ്റ്-ഹാര്‍വെസ്റ്റ് കേന്ദ്രത്തില്‍ ഉണ്ട്. സുഗന്ധവിളകള്‍ക്ക് മികച്ച വിപണി കണ്ടെത്താനും ഉദ്പാദനം വര്‍ദ്ധിപ്പിക്കാനും പുത്തന്‍ കാല്‍വെപ്പ് സഹായകമാവുമെന്ന് പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. ഇ. ജയശ്രീ പറഞ്ഞു. രണ്ട് കോടിയിലേറെ രൂപ ചെലവഴിച്ചാണ് കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കിയത്.

Kozhikode
English summary
turmeric farming and processing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X