കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവോഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ അധ്യാപക സമൂഹം മുന്നിട്ടിറങ്ങണം: ടി വി ബാലൻ

  • By Desk
Google Oneindia Malayalam News

വടകര: ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത നവോഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ അധ്യാപക സമൂഹം മുന്നിട്ടിറങ്ങണമെന്ന് സിപിഐ ജില്ലാ സിക്രട്ടറി ടി വി ബാലൻ പറഞ്ഞു. സാമൂഹ്യ മായും സാംസ്കാരികമായും നമ്മുടെ സമൂഹത്തെ നൂറ്റാണ്ടുകൾ പിറകിലേക്ക് നയിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുന്നു. പതിറ്റാണ്ടുകളിലെ പോരാട്ടങ്ങളിലൂടെ നേടിയ നേട്ടങ്ങൾ തകർക്കു വാനുളള നീക്കമാണ് സംസ്ഥാനത്ത് ഇന്ന് നടക്കുന്നത്. വർത്തമാനകാല സമൂഹത്തിൽ മാനവികതയ്ക്കെതിരെ ഫാസിസ്റ്റ് ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളെ പൊതു സമൂഹം ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

<strong>തൃശൂരില്‍ സുന്നത്തിനിടെ അപകടമുണ്ടായ സംഭവം: ഇടക്കാല ആശ്വാസം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ </strong>തൃശൂരില്‍ സുന്നത്തിനിടെ അപകടമുണ്ടായ സംഭവം: ഇടക്കാല ആശ്വാസം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ കെ എസ് ടി യു ) കോഴിക്കോട് ജില്ലാ സമ്മേളനം തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ടി ഭാരതി പതാക ഉയർത്തി.സംസ്ഥാന ജനറൽ സിക്രട്ടറി എൻ ശ്രീകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സിക്രട്ടറി സി ബിജു പ്രവർത്തന റിപ്പോർട്ടും വി കെ ചാന്ദ്നി രക്തസാക്ഷി പ്രമേയവും പ്രദീപ് കണിയാറക്കൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.പി സുരേഷ് ബാബു, എ മുരളീധരൻ, കെ കെ ബാലൻ, കെ പി പവിത്രൻ, എൻ ഗോപാലകൃഷ്ണൻ, സി പി മണി, കെ കെ സുധാകരൻ, എം വിനോദ് എന്നിവർ സംസാരിച്ചു.

akstu-1546919

കെ വി ആനന്ദൻ, ബാബു ആനവാതിൽ, ടി ഭാരതി എന്നിവരടങ്ങിയ പ്രസീഡിയവും സി ബിജു, ഇ കെ അജിത്, കെ കെ സുധാകരൻ എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിറ്റിയൂമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.സ്വാഗത സംഘം ചെയർമാൻ കെ കെ കുമാരൻ സ്വാഗതവും കൺവീനർ ഇ രാജീവൻ നന്ദിയും പറഞ്ഞു.
Kozhikode
English summary
tv balan about teacher's associations interfearence in society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X