കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ സെറ്റുകൾ സ്കൂളിന് കൈമാറി പൂര്‍വ്വ വിദ്യാര്‍ത്ഥി വാട്സാപ്പ് കൂട്ടായ്മ

Google Oneindia Malayalam News

കുളത്തുവയൽ: കുളത്തുവയൽ ഹയർ സെക്കന്ററി സ്കൂളിലെ 2005 എസ്എസ്എല്‍സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് കൂട്ടായ്മ വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ സെറ്റുകൾ സ്കൂളിന് കൈമാറി.കുളത്തുവയൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാദ്ധ്യാപിക ഷാന്റി പി സെബാസ്റ്റ്യനും മറ്റ് അദ്ധ്യാപകരായ ഷാജി കുര്യൻ ,ആൻസി ജോസഫ് ,സിൽവി എം.ജെ തുടങ്ങിയവർ ചേർന്ന് ടെലിവിഷൻ സെറ്റുകൾ ഏറ്റുവാങ്ങി.

സ്കൂളിന്റെ 2005എസ്എസ്എല്‍സി ബാച്ചിലെ നൂറ്റിഅൻപതോളം വരുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഈ സംരംഭങ്ങൾക്ക് ചുക്കാൻ പിടിച്ചത്.ആദ്യമായാണ് ഇത്തരമൊരു സഹായം സ്കൂളിലെ കുട്ടികൾക്ക് ലഭിക്കുന്നതെന്ന് പ്രധാനാദ്ധ്യാപിക ഷാന്റി പി സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഇത് വലിയ സഹായമായിരിക്കുമെന്ന് അവർ പറഞ്ഞു.ഈ കൂട്ടായ്മ ഇനിയും അനേക കാലം നിലനിൽക്കട്ടെയെന്നും ഇതിലൂടെ അനേക കുട്ടികൾക്ക് ഇനിയും സഹായങ്ങൾ ലഭ്യമാകട്ടെയെന്നും മറ്റ് മൂന്ന് അദ്ധ്യാപകരും ആശംസിച്ചു.

 schooltv

സംസ്ഥാന സർക്കാരിന്റെ കോവിഡ് നിയമങ്ങൾ പൂർണമായി പാലിച്ചാണ് സ്കൂൾ മീറ്റിംഗ് ഹാളിൽ പരിപാടി നടത്തിയത്. ഗ്രൂപ്പ് അഡ്മിൻമാരായ ജംഷീർ,മുജീബ് തുടങ്ങിയവരെ ക്കൂടാതെ എബിൻ ജോൺ,സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു. ‌പൂർവ്വ വിദ്യാർത്ഥിനി അശ്വതി സ്വാഗതം പറഞ്ഞു.മറ്റ് പൂർവ്വ വിദ്യാർത്ഥികളായ അഖിലേഷ്,അനൂപ് പെരുവണ്ണാമൂഴി തുടങ്ങിയവർ പ്രസംഗിച്ചു.സിനിമാ സഹസംവിധായകൻ ജിന്റോ തോമസ് നന്ദിയും പറഞ്ഞു.

Kozhikode
English summary
Tv sets given to schools in kulathuvayal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X