കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വധൂവരന്മാർ ഇരട്ടകൾ....കാർമികരായത് ഇരട്ടകളായ വൈദികർ, ഇരട്ടക്കുട്ടികൾ ഉണാകട്ടെയെന്ന് ആശംസ

വധൂവരന്മാർ ഇരട്ടകൾ....കാർമികരായത് ഇരട്ടകളായ വൈദികർ, ഇരട്ടക്കുട്ടികൾ ഉണ്ടാകട്ടെയെന്ന് ആശംസ!! കോട്ടയത്തെത്തിച്ചത് ഇരട്ടകളെ വേണമെന്ന ആഗ്രഹം!!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പേരാമ്പ്രയിലെ സെന്റ് ഫ്രാൻസിസ് ചർച്ചിൽ വ്യാഴാഴ്ച നടന്ന വിവാഹം കൗതുകം പകരുന്നതായി. പൂഴിത്തോട് കൈതക്കുളം ജോസഫ് -ആൻസി ദമ്പതികളുടെ ഇരട്ടമക്കളായ ആനന്ദും അജിത്തും മിന്നികെട്ടിയത് ഇരട്ടകളായ പെൺകുട്ടികളെ. ഇവരുടെ വിവാഹം ആശിർവദിക്കാനെത്തിയതോ ഇരട്ടകളായ വൈദികരും. കോട്ടയം ഏറ്റുമാനൂർ വെട്ടിമുകൾ ഇടവകയിലെ പുറ്റനാനിക്കൽ ജോസ്‌കുട്ടി ആലീസ് ദമ്പതികളുടെ മക്കളായ അമലയും അനിലയുമാണ് കഥയിലെ നായികമാർ. അമലക്ക് ആനന്ദും അനിലക്ക് അജിത്തും മന്ത്രകോടി കൈമാറി.

ശബരിമല അവകാശം സ്ഥാപിക്കാൻ പോകേണ്ട ഇടമല്ല, സ്ത്രീ പ്രവേശനത്തിൽ നിലപാടുമായി കെകെ ശൈലജശബരിമല അവകാശം സ്ഥാപിക്കാൻ പോകേണ്ട ഇടമല്ല, സ്ത്രീ പ്രവേശനത്തിൽ നിലപാടുമായി കെകെ ശൈലജ

ആനന്ദും അജിത്തും ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ സോഫ്റ്റ്‌വെയർ ഡവലപ്പേഴ്‌സായി ജോലിചെയ്ത് വരുകയാണ്. അമല സൗദിയിയിലെ കിംഗ് ഫഹദ് ആശുപത്രിയിലും അനില ബംഗലുരുവിലെ സെന്റ് മാർത്താസ് ആശുപത്രിയിലും ജോലി ചെയ്യുന്നു. അജിത്തിനും ആനന്ദിനും ഇരട്ടകളായ ഇണകളെതന്നെ വേണമെന്ന അന്വേഷണമാണ് കോട്ടയത്തുവരെ ചെന്നെത്തിയത്. അമലയുടെയും അനിലയുടെയും വീട്ടുകാർക്ക് ഇരട്ടകൾ തന്നെ വേണമെന്നു നിർബന്ധമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇരട്ടകളെ തന്നെ കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ.

-marriage-28-1

വിവാഹത്തിനു കാർമികത്വം വഹിച്ച ഇരട്ടകളായ വൈദികരിൽ ഫാ. ജന്നി ചങ്ങനാശ്ശേി ബിഷപ്പ് ഹൗസിന്റെ കുടുംബ കൂട്ടായ്മയുടെയും ബൈബിൾ അപ്പോസ്തലേറ്റിന്റെയും അധ്യക്ഷനാണ്. സഹോദരനായ ഫാ. ജസ്റ്റിൻ പ്രസിന്റെയും ബുക്ക്സ്റ്റാളിന്റെയും ചുമതല വഹിക്കുന്നു. ഇരുവരും മുമ്പും ഇരട്ടകളായ വധൂവരന്മാരുടെ വിവാഹ കൂദാശകൾക്ക് കാർമ്മികത്വം വഹിച്ചിട്ടുണ്ട്. നവ ദമ്പതികൾക്കും ഇരട്ടകളായ കുട്ടികൾ തന്നെ ഉണ്ടാവട്ടെ എന്ന് ഇരുവരും ആശംസിച്ചു. വിവാഹ കർമ്മങ്ങൾക്കും കുർബാനക്കും ഫാ. ടിജോ പുത്തൻപറമ്പിൽ നേതൃത്വം നൽകി.

Kozhikode
English summary
Twins couples get twins for marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X