കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് ലീഗ് വിരുദ്ധ സംഘടനകള്‍ ലയിക്കുന്നു; സെക്കുലര്‍ കോണ്‍ഫറന്‍സ് ഇനി ഐഎന്‍എല്ലില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പിടിഎ റഹീം എംഎല്‍എ നേതൃത്വം നല്‍കുന്ന നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ ലയിക്കുന്നു. ലയനസമ്മേളനം അടുത്തമാസം കോഴിക്കോട്ടു നടക്കുമെന്ന് ഇരുസംഘടനകളുടെയും ഭാരവാഹികള്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം മാര്‍ച്ച് 30ന് കോഴിക്കോട്ട് നടക്കും.

<strong>ജോതിരാദിത്യ സിന്ധ്യയുടെ ഭാര്യ മത്സര രംഗത്തേക്ക്, ഗ്വാളിയോര്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം</strong>ജോതിരാദിത്യ സിന്ധ്യയുടെ ഭാര്യ മത്സര രംഗത്തേക്ക്, ഗ്വാളിയോര്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം

രാജ്യത്ത് മതേതരത്വവും ജനാധിപത്യവും പാരസ്പര്യത്തിലൂന്നിയ ജീവിത സംസ്‌കാരവും കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ഇടതു മതേതര ശക്തികള്‍ വിപുലപ്പെടേണ്ടതുണ്ടെന്നും ഈ ദിശയില്‍ സുപ്രധാന നടപടിയാണ് സെക്യുലര്‍ കോണ്‍ഫ്രന്‍സിന്റെ ഐഎന്‍എല്‍ ലയനമെന്നും എന്‍എസ് സി ചെയര്‍മാന്‍ പിടിഎ റഹീം എംഎല്‍എ, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് എന്നിവര്‍ പറഞ്ഞു.

INL

ഇതുവരെ ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച എന്‍എസ് സി ഇപ്പോള്‍ ഐഎന്‍എല്ലില്‍ ലയിക്കാന്‍ തയ്യാറായപ്പോള്‍ ആ നീക്കത്തിന് അഖിലേന്ത്യാ നേതൃത്വം അംഗീകാരം നല്‍കുകയായിരുന്നു. ഇടതുമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതാണ് ഈ നീക്കം. കോണ്‍ഗ്രസ് അതിന്റെ മതേതര പാരമ്പര്യം കളഞ്ഞുകുളിക്കുകയും ഫാസിസം ദേശീയ രാഷ്ട്രീയത്തിലേക്ക് ഇരച്ചുകയറുകയും ചെയ്യുന്ന നിര്‍ണായക കാലത്താണ് ഇബ്രാഹിം സുലൈമാന്‍ സേഠ് ഐഎന്‍എല്ലിനു നേതൃത്വം നല്‍കിയത്.

അധികാരം മാത്രം ലക്ഷ്യമാക്കുന്ന മുസ്‌ലിം ലീഗിന്റെ വഞ്ചനാപരമായ നിലപാട് ആ പാര്‍ട്ടിയുടെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തി. പിറവിതൊട്ടു മതേതര പുരോഗമന ചേരിയോടൊപ്പംനിന്ന ഐഎന്‍എല്‍ ഇന്നു കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമാണ്. വ്യക്തിജീവിതത്തില്‍ വിശുദ്ധി, പൊതുജീവിതത്തില്‍ ആദര്‍ശനിഷ്ഠ എന്ന തത്വാധിഷ്ഠിത നിലപാട് ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോവുമെന്നും അവര്‍ പറഞ്ഞു. ഭാരവാഹികളുടെ കാര്യം തീരുമാനമായിട്ടില്ല. ഇടതുമുന്നണിയില്‍ ചേരാനുള്ള കുറുക്കുവഴിയല്ല ലയനം. സിപിഎം പറഞ്ഞതുകൊണ്ടല്ല ലയിക്കുന്നതെന്നും പിടിഎ റഹീം എംഎല്‍എ പറഞ്ഞു.

Kozhikode
English summary
Two anti league organisations will be merge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X