കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊലീസ് ചമഞ്ഞ് കവർച്ച: പ്രതികൾ പിടിയിൽ, പണവുമായി പോയ യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയെന്ന്!!

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: പോലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് പണം തട്ടിയയെടുത്ത കേസ്സിൽ രണ്ടു പ്രതികളെ കോടതി റിമാന്റ് ചെയ്തു. പേരാമ്പ്ര മരുതേരി പരപ്പൂര് മീത്തൽ നൗഫൽ (33), കായണ്ണ നരി നട ഒലിപ്പിൽ പൂളയുള്ള മണ്ണിൽ അബ്ദുല്ല (55) എന്നിവരെയാണ് കുറ്റ്യാടി പോലീസ്സ് അറസ്റ്റ് ചെയ്തിതിരുന്നത്. കല്ലാച്ചി കോടതി റിമാന്റ് ചെയ്തു.

പട്ടണത്തെ വിറപ്പിച്ച മോഷ്ടാവ് അറസ്റ്റില്‍: അറസ്റ്റ് അലവില്‍ മാരിയമ്മന്‍ കോവിൽ കവർച്ചയിൽ!!

ഇതിൽ അബ്ദുല്ല 1985ൽ കാസർഗോഡുള്ള വീട്ടമ്മയെ കൊല ചെയ്ത് കവർച്ച ചെയ്ത കേസ്സിൽ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയതാണ്. ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തിയ്യതി കുറ്റ്യാടിയിലെ ഡെമസ്റ്റിക്ക് മണി ട്രാൻസ്ഫർ സെയിൽസ് ആന്റ് എക്സിക്യൂട്ടീവ് കായക്കൊടി ചങ്ങരംകുളം കുറ്റിയിൽ നാമത്ത്കണ്ടി അനൂപിന്റെ കൈയ്യിൽ നിന്ന് ഏഴ് ലക്ഷത്തി എഴുപത്തി ആറായിരം രൂപയാണ് പോലീസ് ചമഞ്ഞ് തട്ടിയെടുത്തത്.

fruadcase-1

തലേദിവസം പിരിഞ്ഞുകിട്ടിയ പണം അനൂപ് ബൈക്കിൽ വടകര സി ഡി എമ്മിൽ നിക്ഷേപിക്കാൻ പോകുമ്പോൾ വേളം കാക്കുനിയിൽ ബൈക്ക് തടഞ്ഞു നിർത്തി പോലീസാണെന്ന് പറഞ്ഞ് വാഹന പരിശോധന നടത്തി പണമടങ്ങിയ ബാഗുമായി അനൂപിനെ കാറിൽ കയറ്റി മൂന്നംഗ സംഘം കൊണ്ടു പോവുകയായിരുന്നു. സംഘത്തിലെ ഒരാൾ ബൈക്കുമായി കാറിനെ പിൻതുടരുകയും ചെയ്തു. ചേരാപുരം പള്ളിമുക്കിൽ അനൂപിനെ ഇറക്കി വിടുകയും പണമടങ്ങിയ ബാഗുമായി കടന്നു കളയുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ സമീപത്തു നിന്ന് ബൈക്ക് കണ്ടെടുത്തു.

fruadcase2-15

അനൂപ് നല്കിയ പരാതിയെ തുടർന്ന് കുറ്റ്യാടി സി ഐ യുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തട്ടിപ്പ് സംഘത്തിലെ സൂത്രധാരനായ അബ്ദുല്ല കാർ വാടകക്കെടുത്ത് നമ്പർ പ്ലേറ്റ് മാറ്റി ഫോർ രജിസ്ട്രേഷൻ സ്റ്റിക്കറുമായാണ് കവർച്ച നടത്തിയത്.

Kozhikode
English summary
Two arrested in Fraud case from Kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X