കോഴിക്കോട് യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ രണ്ട് പേരെ ഇതിനകം തന്നെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിൽ പങ്കുള്ള രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടർന്നുവരികയാണ്. കൊല്ലം സ്വദേശിയായ 32കാരിയെ ചേവരമ്പലത്തെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതികളിലൊരാളായ അജ്നാസ് ടിക്ടോക് വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കോഴിക്കോടേക്ക് വിളിച്ചു വരുത്തിയ ശേഷം മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്‌തുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കോഴിക്കോട് തന്നെയുള്ള ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് യുവതിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയിട്ടുള്ളത്. അതേ സമയം ലൈംഗിക അതിക്രമത്തിന് ശേഷം ശ്വാസതടസ്സം അടക്കമുള്ള ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെയാണ് യുവാക്കൾ യുവതിയെ കോഴിക്കോട്ടെ ഒരു ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ച ശേഷം കടന്നുകളയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തുന്നത്. അതിക്രമത്തിന് ഇരയായ യുവതിക്ക് കാര്യമായ പരുക്കുകൾ ഏറ്റിട്ടുണ്ട്.

ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ
കോഴിക്കോട്ടെത്തിയ യുവതിയെ കാറിൽ ഹോട്ടലിലെത്തിച്ച് ശേഷം യുവാക്കൾ മദ്യവും മയക്കുമരുന്നും നൽകിയ പാതി മയക്കത്തിലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് എസിപി കെ സുദർശൻ നൽകുന്ന വിവരം. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ യുവതി ക്രൂരമായ പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
കേസിൽ അറസ്റ്റിലായവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർഷന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിലെ രണ്ട് പ്രതികൾ അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇൻസ്പെക്ടർ പി ചന്ദ്രമോഹൻ, എസ്ഐ സുനിൽകുമാർ, എസ്ഐ ഷാൻ, എസ്ഐ അഭിജിത്, ഡെൻസാഫ് അംഗങ്ങളായ, എഎസ്ഐ വാഫി, അഖിലേഷ്, ജോമോൻ, ജിനേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്ന സംഘത്തിലുള്ളത്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications