കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെളിച്ചണ്ണയില്‍ മായം; രണ്ടു ബ്രാന്‍ഡുകള്‍ക്കുകൂടി നിരോധനം, സൂര്യ, ആയില്യം ബ്രാന്‍ഡുകള്‍ നിരോധിച്ചു!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണകള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് സൂര്യ, ആയില്യം ബ്രാന്‍ഡുകള്‍ നിരോധിച്ചു. ഇവയുടെ സംഭരണം, വിതരണം, വിപണനം എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്.

<strong>ബിജെപിയുടെ ഒപ്പം കൂടി പിസി ജോർജിന് കഷ്ടകാലം, പൂഞ്ഞാറിൽ ഒരു പഞ്ചായത്ത് ഭരണം പോലുമില്ല!</strong>ബിജെപിയുടെ ഒപ്പം കൂടി പിസി ജോർജിന് കഷ്ടകാലം, പൂഞ്ഞാറിൽ ഒരു പഞ്ചായത്ത് ഭരണം പോലുമില്ല!

മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിച്ച ലബോറട്ടറി പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടില്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന ബാലകുമരന്‍ എന്ന കമ്പനിയുടെ സൂര്യ, ആയില്യം എന്നി ബ്രാന്‍ഡുകളുടെ നിരോധനം. നേരത്തേ ഇതേ കമ്പനിയുടെ സുരഭി, സൗഭാഗ്യ എന്നീ ബ്രാന്‍ഡുകള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു. നിരോധിച്ച ബ്രാന്‍ഡുകള്‍ സൂക്ഷിച്ചിരിക്കുന്നതോ വില്‍പനക്കായി വച്ചിരിക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

Coconut oil

കൊക്കോസ് കോക്കനട്ട് ഓയില്‍, മലബാര്‍ ടേസ്റ്റി കോക്കനട്ട് ഓയില്‍, കണ്ണൂര്‍ കോക്കനട്ട് ഓയില്‍, കിംഗ്സ് റോളക്സ് കോക്കനട്ട് ഓയില്‍ എന്നീ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും ഗുണനിലവാരം കുറഞ്ഞതാണെന്നു ലബോറട്ടറി പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ക്കെതിരെയും സ്ഥാപനകള്‍ക്കെതിരെയും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ചുള്ള നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. നിരോധിത ബ്രാന്‍ഡുകളോ മറ്റു ഗുണനിലവാരം കുറഞ്ഞ ബ്രാന്‍ഡുകളോ വില്പന നടത്തുന്നത് കണ്ടാല്‍ 0495 -2720744 ,8943346191 എന്നീ നമ്പറില്‍ അറിയിക്കാം.

Kozhikode
English summary
Two branded coconut oil banned in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X