കോഴിക്കോട് പോസ്റ്റില്‍ ഇടിച്ച ബൈക്കിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു:മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കോഴിക്കോട്: കോഴിക്കോടിനെ നടുക്കി ബൈക്കിന് തീപ്പിടിച്ച് യുവാക്കളുടെ മരണം. കൊടുവള്ളിയില്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച ബൈക്കിന് തീപിടിച്ചാണ് രണ്ട് യുവാക്കള്‍ ദാരുണമായി മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. മൃതദഹേങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് പൊലിസ് നിഗമനം. അപകട സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

ഫോണിൽ നിന്നും കിട്ടിയത് ആലുവ സ്വദേശിയുടെ വിലാസമെന്ന് സൂചനയുമുണ്ട്. ബൈക്കിന്റെ നമ്പർ പ്ളേറ്റ് കത്തിയ നിലയിലാണ്. ബൈക്കിന്റെ പെട്രോൾ ടാങ്കും തീപിടിച്ച് പൊട്ടിയിട്ടുണ്ട്. യാത്രക്കാരിലേക്ക് ബൈക്കില്‍ നിന്ന് പൊടുന്നനെ തീ പടരുകയായിരുന്നുവെന്നാണ് നിഗമനം. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.
യാത്രക്കാരായ രണ്ട് യുവാക്കള്‍ക്കും ഗുരുതരമായ രീതിയില്‍ പൊള്ളലേറ്റിരുന്നു. ബൈക്ക് മറിഞ്ഞ് പൂർണ്ണമായി കത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കെഎസ്ഇബിയിലും ഫയർ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും വിളിച്ചു വിവരമറിയിച്ചു. അവരെത്തിയാണ് തീയണച്ചതെന്നും സമീപത്ത് താമസിക്കുന്നയാള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications