കോഴിക്കോട് ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ടുപേർ മരിച്ചു: അപകടം മുക്കത്തിനടുത്ത കിഴുപറമ്പിൽ!!
കോഴിക്കോട്: മുക്കത്തിനടുത്ത കിഴുപറമ്പ് പഞ്ചായത്തിലെ പഴമ്പറമ്പിലെ ചെങ്കൽ ക്വാറിയിൽ മണ്ണിടിച്ചിൽ. മണ്ണിനടിയിൽപ്പെട്ട് രണ്ടുപേർ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂർ സ്വദേശി വിനു, പഴമ്പറമ്പ് പുൽപറമ്പിൽ അബ്ദുറഹിമാൻ എന്നിവരാണ് മരിച്ചത്. ക്വാറിയിലെ തൊഴിലാളികളാണ് ഇരുവരും. കല്ലുവെട്ടുന്ന മെഷീൻ പ്രവർത്തിപ്പിക്കുന്ന ജോലിയാണ് ഇരുവർക്കും.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. പതിവ് പോലെ ജോലിക്കെത്തിയ ഇവർക്കു മേലേക്ക് വലിയ മൺകൂനയിൽ ഇടിയുകയും ഇതിനുള്ളിലുണ്ടായിരുന്ന കുറ്റൻ കല്ല് തലയിൽ പതിക്കുകയുമായിരുന്നു. ഈ സമയത്ത് ഇരുപതോളം തൊഴിലാളികൾ ഇവിടെ ജോലിക്കുണ്ടായിരുന്നു. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ ക്വാറിയിലെ ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

നാട്ടുകാരും മുക്കം അരീക്കോട്, തിരുവമ്പാടി പോലീസ്, മുക്കം ഫയർഫോഴ്സ് എന്നിവർ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഒരാളെ 10 മണിയോടെയും മറ്റൊരാളെ 10.15 ഓടെയും മണ്ണിനടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തിരുവമ്പാടി സി.ഐ രാജപ്പൻ, മുക്കം എസ്.ഐ കെ.ഷാജിദ്, ജനമൈത്രി പോലീസുകാരായ എ.എസ്.ഐ അസ്സയിൻ, സി.പി.ഒ സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ, കെ.പി.ചന്ദ്രൻ, മുഹമ്മദ് തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications