കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ബൈപ്പാസിലെ ഗതാഗതത്തിരക്ക് വീണ്ടും കുറയുന്നു!! രണ്ടു മേല്‍പ്പാലങ്ങള്‍ 28നു തുറക്കുന്നു!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ദേശീയപാത ബൈപ്പാസിലെ തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരു മേല്‍പ്പാലങ്ങളും നാടിനു സമര്‍പ്പിക്കും. രാവിലെ 10 മണിക്കാണ് തൊണ്ടയാട് മേല്‍പ്പാലം ഉദ്ഘാടനം. വൈകിട്ട് നാലിന് രാമനാട്ടുക മേല്‍പ്പാലവും ഗതാഗതത്തിനായി തുറക്കും.


ഇപ്പോള്‍ പാലത്തിന്റെ ജങ്ഷനുകളില്‍ തെരുവുവിളക്കുകളുടെ നിര്‍മാണവും സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കലും പുരോഗമിക്കുകയാണ്. 12 മീറ്റര്‍ വീതിയില്‍ 474 മീറ്റര്‍ നീളത്തിലാണ് തൊണ്ടയാട് പാലം. 18 സ്പാനുകളാണ് പാലത്തിനായി നിര്‍മിച്ചിരിക്കുന്നത്. 50 സെന്റി മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി ക്രാഷ് ബാരിയറുകളും ഇതിനൊപ്പം നടപ്പാതകളുമുണ്ട്. 54 കോടി രൂപയാണ് നിര്‍മാണച്ചെലവ്.

thondayad-1

രാമനാട്ടുകര മേല്‍പ്പാലത്തിന്റെ നീളം 440 മീറ്ററും വീതി 12 മീറ്ററുമാണ്. 15 സ്പാനുകള്‍. നിലവിലുള്ള പാലത്തിന് സമാനമായി പുതിയ പാലവും നിര്‍മിച്ചിട്ടുണ്ട്. 85 രൂപയ്ക്കാണ് പ്രവൃത്തി കരാര്‍ നല്‍കിയിരിക്കുന്നത്. ഇരുപാലങ്ങളിലും 11 മീറ്ററില്‍ രണ്ടു വരി റോഡാണുള്ളത്. പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിങ് രൂപകല്‍പ്പന ചെയ്ത മേല്‍പ്പാലങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് നിര്‍മിച്ചത്.

2016 മാര്‍ച്ചിലായിരുന്നു പാലങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. ഇരു മേല്‍പ്പാലങ്ങളും ഗതാഗത്തിനായി തുറന്നുകൊടുക്കുന്നതോടെ മെഡിക്കല്‍ കോളെജിലേക്കും എയര്‍പോര്‍ട്ടിലേക്കുമുള്ള ഗാതഗതക്കുരുക്കും തിരക്കും ഗണ്യമായി കുറയും ഇരു മേല്‍പ്പാലങ്ങളിലെയും ട്രയല്‍ റണ്‍ ഉള്‍പ്പെടെ നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. പ്രവൃത്തികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും ഉദ്ഘാടനം വൈകുകയായിരുന്നു.

Kozhikode
English summary
Two flyovers ready to open in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X