Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ പാര്‍ട്ടി അംഗത്തെ പീഡിപ്പിച്ച കേസ്: രണ്ട് മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍

വടകര: പാര്‍ട്ടി അംഗത്തെ പീഡിപ്പിച്ച കേസില്‍ പൊലീസ് തിരയുന്ന പ്രതികളായ മുന്‍ സിപിഎം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയായിരുന്ന ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന പുലര്‍ച്ചെ വടകര കരിമ്പനപ്പാലത്തു വച്ചായിരുന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് അംഗമായ സ്ത്രീയെ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. സ്ത്രീ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെയാണ് ഞായറാഴ്ച പൊലീസിന് ഒപ്പമെത്തി പരാതിക്കാരി മൊഴി നല്‍കുകയായിരുന്നു.

vadakara

കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം

ബാങ്ക് റോഡിലെ വീട്ടില്‍ വച്ചായിരുന്നു പീഡനം നടന്നത്. ഈ വീട്ടിലെത്തിയും പൊലീസ് തെളിവുകള്‍ ശേഖരിച്ചു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

മൂന്ന് മാസം മുമ്പായിരുന്നു പീഡനം. പിന്നീട് തവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. മാനസികമായി തകര്‍ന്നതോടെ യുവതി ബന്ധുക്കളോട് എല്ലാം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കുന്നത്.

Recommended Video

cmsvideo
    Kerala to remove all bad words and phrases against women from text books| Oneindia Malayalam

    ഹോട്ട് ആന്‍ഡ് സൂപ്പര്‍ ലുക്കില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+