Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടത് അടുക്കളയിലും വിറകുപുരയിലും; അയൽവാസികളായ രണ്ട് യുവാക്കൾ ഒരേ ദിവസം തൂങ്ങി മരിച്ചു

കോഴിക്കോട്: അയൽവാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നന്മണ്ടയിലാണ് സംഭവം നടന്നത്. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലിൽ അഭിനന്ദ്, അയൽവാസി മരക്കാട്ട് വിജീഷ് എന്നിവരാണ് മരിച്ചത്.

27 - കാരനായ അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 34 കാരനായ വിജീഷിനെ വീടിന് അടുത്തുളള വിറക് പുരയിൽ കണ്ടെത്തുകയായിരുന്നു.

വീടിന് അടുത്തുളള ക്ഷേത്രത്തിലെ ഉത്സവ ചടങ്ങൾക്ക് പോയ ശേഷം വീട്ടിലേക്ക് തിരിച്ച് വന്നതായിരുന്നു അഭിനന്ദ്. എന്നാൽ, കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് എത്തിയതാണ് വിജീഷ്.

1

ഞായറാഴ്ച രാത്രിയാണ് വീജീഷ് തന്റെ വീട്ടിലേക്ക് എത്തിയത്. ബാലുശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. അഭിനന്ദ് രാജൻ , പുഷ്പ എന്നീ ദമ്പതികളുടെ മകനാണ്. കാർഷിക വികസന ക്ഷേമ വകുപ്പിൽ ജോലി ചെയ്യുകയാണ് അഭിനന്ദ്. അതേസമയം, കൃഷ്ണൻ കുട്ടി കുറുപ്പ്, ദേവി എന്നീ ദമ്പതികളുടെ മകനാണ് വിജീഷ്. ഇദ്ദേഹം ഓട്ടോ ഡ്രൈവർ ആണ്.ഇതിന് പുറമെ, ബി എം എസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി, നന്മണ്ട ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി അംഗവും ആണ് മരണപ്പെട്ട വിജീഷ്. സഹോദരി: വിന്ധ്യ.

മുറിയില്‍ മണ്ണെണ്ണ ഗന്ധം; യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

മുറിയില്‍ മണ്ണെണ്ണ ഗന്ധം; യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: വീടിനുള്ളിൽ യുവതിയെയും കുഞ്ഞിനെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. റാന്നിയിലാണ് സംഭവം നടന്നത്. ഒന്നര വയസ്സ് പ്രായമുണ്ട് കുഞ്ഞിന്. ഐത്തല, മീമുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ റിന്‍സ, മകള്‍ എല്‍ഹാന എന്നിവരാണ് മരണപ്പെട്ടത്. സജി ചെറിയാന്റെ ഭാര്യയാണ് 21 - കാരിയായ റിൻസ. ഇന്നലെ വൈകിട്ട് 5.30 ന് ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടു പേരും മാത്രം ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത് എന്നാത് വിവരം. മസ്‌കത്തിലാണ് റിൻസയുടെ ഭർത്താവ് ജോലി ചെയ്യുന്നത്.

3

തിങ്കളാഴ്ച രാവിലെ എട്ട് മണി വരെ റിൻസയെയും കുട്ടിയെയും കണ്ട അയൽവാസികൾ ഉണ്ട്. അന്ന് വൈകിട്ട് സജുവിന്റെ സഹോദരന്റെ മകൾ റിൻസയുടെ വീട്ടിലേക്ക് എത്തി വിളിച്ചപ്പോൾ ആരെയും കണ്ടിരുന്നില്ല. തുടർന്ന്, മറ്റ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ സഞ്ജുവിന്റെ സഹോദരൻ വീട്ടിൽ വന്നു. ഈ സമയത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ചു മാറ്റി ആണ് അകത്ത് കയറിയത്.

4

വീടിനുള്ളിലെ തിണ്ണയിൽ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് റിൻസയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുട്ടിയുടെ മൃതദേഹം അടുക്കളയിൽ നിന്നും കണ്ടെത്തുകയായിരുന്നു . മുറിയിൽ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു എന്നാണ് വിവരം. സംഭവം നടന്ന സ്ഥലത്ത് റാന്നി ഇന്‍സ്‌പെക്‌റര്‍ എം.ആര്‍. സുരേഷ്, എസ്.ഐ. സായിസേനന്‍ എന്നിയിരുന്നു. തുടർന്ന് പോലീസ് നേതൃത്വത്തിൽ മൃതദേഹങ്ങള്‍ റാന്നിയിലെ സ്വകാര്യ ആശുപത്രി മാര്‍ച്ചറിയിലേക്ക് മാറ്റി.

Recommended Video

cmsvideo
    Dileep Case; Investigation Team Submits Enquiry Details In Court | Oneindia Malayalam
    5

    സംഭവത്തിൽ ഇന്ന് ആര്‍ ഡി ഒ യുടെ നേതൃത്വത്തിൽ കൂടുതൽ തുടര്‍ നടപടികള്‍ ഉണ്ടാകും. ഇരുവരുടെയും ആത്മഹത്യ ആണെന്ന് ആണ് വിലയിരുത്തൽ. വീട്ടിൽ നിന്നും എഴുതി വെയ്ച്ച കുറിപ്പുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. അതേസമയം, മൃതദേഹങ്ങളുടെ പരിശോധന റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമെ മറ്റ് വിവരങ്ങൾ ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+