കുരുതിക്കളമായി റോഡുകള്‍; മുക്കത്ത് രണ്ട് അധ്യാപകര്‍ ബസിടിച്ച് മരിച്ചു
മുക്കം: കോഴിക്കോട് റോഡില്‍ എന്‍ ഐ ടിക്ക് സമീപം സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌ക്കൂട്ടര്‍ യാത്രികരായ രണ്ടു പേര്‍ മരിച്ചു. മുക്കം ചേന്ദമംഗല്ലൂര്‍ കെസി ഫൌണ്ടേഷന്‍ സ്‌ക്കൂള്‍ ഓഫ് ഖുര്‍ആന്‍ ആന്റ് സയന്‍സിലെ അധ്യാപകരായ ചേന്ദമംഗലൂര്‍ മിനി പഞ്ചാബ് സ്വദേശി കെ.വി ഇസ്മായില്‍(55), പേരാമ്പ്ര പാറക്കുടുമ്പില്‍ എരോത്ത് ഗാര്‍ഡനില്‍ താജുദ്ദീന്‍ (29) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് അപകടം.
അമിത വേഗത്തിലെത്തിയ സ്വകാര്യ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് - മുക്കം റൂട്ടിലോടുന്ന സൗപര്‍ണ്ണിക ബസ്സാണ് അപകടമുണ്ടാക്കിയത്.

കെ വി അബ്ദുല്‍ ഖാദറിന്റെയും ഫാത്തിമയുടെയും മകനാണ് ഇസ്മയില്‍. ഭാര്യ: സാജിദ. മക്കള്‍: സാജിദ്, ഹാമിദ (സൗത്ത് കൊടിയത്തൂര്‍), ആബിദ് (ഇസ്ലാഹിയ കോളജ്), ത്വാഇബ് ഇസ്മാഈല്‍ (സഫ ആര്‍ട്‌സ് & സയന്‍സ് കോളജ് വളാഞ്ചേരി), ആമിറ (ചേന്ദമംഗല്ലൂര്‍ എച്ച്എസ്എസ്), റാകിഹ് അല്‍ ഇസ് ലാഹ്), ഹാഫിള് (ഹെവന്‍സ് സ്‌കൂള്‍ ചേമംഗല്ലൂര്‍). മരുമകന്‍: ബാസിം.
കെ സി ഫൗണ്ടേഷനു കീഴിലുള്ള ഖുര്‍ആന്‍ കോളേജ് വൈസ് പ്രിന്‍സിപ്പലാണ് താജുദ്ദീന്‍. പിതാവ്: അബ്ദുള്‍ ഖാദര്‍. ഉമ്മ: കുഞ്ഞാമി. ഭാര്യ ഷഹനാസ്. മകന്‍: ഹയാന്‍ സമാന്‍ (മൂന്ന് മാസം). സഹോദരങ്ങള്‍: അല്‍ത്താഫ് ബിന്‍ അബ്ദുള്‍ ഖാദര്‍ (വിദ്യാര്‍ത്ഥി ജാമിയ മില്ലിയ ഡല്‍ഹി), സുമയ്യ, മുഹമ്മദ് ഇര്‍ഷാദ് (ജാമിയ അല്‍ ഇസ്ലാമിയ ശാന്തപുരം).












Click it and Unblock the Notifications