കടയിലേക്ക് പോയ സഹോദരനു പിന്നാലെ നടന്നു; വടകരയില്‍ രണ്ടു വയസ്സുകാരന്‍ തോട്ടില്‍വീണ് മരിച്ചു
കോഴിക്കോട്: വടകരയില്‍ രണ്ട് വയസ്സുകാരന്‍ വീടിന് സമീപത്തെ തോട്ടില്‍ വീണ് മരിച്ചു. കണ്ണൂക്കര ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. വീടിന് മുന്നിലത്തെ വീട്ടില്‍ കുട്ടി വീഴുകയായിരുന്നു. ചെറിയ തോടാണെങ്കിലും കഴിഞ്ഞ ദിവസങ്ങള്‍ പെയ്ത മഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്നു. തോട്ടില്‍ നിന്നും പുറത്തെടുത്ത കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കടയിലേക്ക് പോയ സഹോദരനു പിന്നാലെ പോയ കുട്ടി സമീപത്തെ തോട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ കയറിയ വെള്ളം ഇറങ്ങി തുടങ്ങി. വിനോദ സഞ്ചാര കേന്ദ്രമായ കക്കയത്തേക്കുള്ള പാതയുടെ ഭാഗം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിട്ടുണ്ട്. ഇതോടെ ഇവിടേക്ക് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകിട്ടോടു കൂടി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജലാശയങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടർ അറിയിച്ചു.

കൊയിലാണ്ടി താലൂക്കിൽ നിലവിൽ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല. നൊച്ചാട് വില്ലേജിൽ കല്പത്തൂർ ദേശത്ത് മലയിൽ ചാലിൽ സുരേഷിൻ്റെ വീടിന് ഇടിമിന്നലിൽ 10,000 രൂപയുടെ നാശനഷ്ടവും കൂരന്തറ സുരയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് 28500 രൂപയുടെ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. കൂരാച്ചുണ്ട് വില്ലേജിൽ മാർക്കോസ്, മണ്ണെകാട്ട്, കല്ലാനോട് എന്നയാളുടെ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞ് വീടിന് ഭീഷണിയുണ്ട്. കോഴിക്കോട്, താമരശ്ശേരി, വടകര താലൂക്കുകളിൽ കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തഹസിൽദാർമാർ അറിയിച്ചു.












Click it and Unblock the Notifications