Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലാക്ക് മാന്‍ ഭീതി പടര്‍ത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം: 2 പേര്‍ പിടിയില്‍

കോഴിക്കോട്: 'ബ്ലാക്ക് മാന്‍' ഭയം വിതറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് പിടികൂടി. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവിൽ അഷാദ് (21), പൊയിലിൽ അജ്മൽ (18) എന്നിവരെയാണ് മുക്കം പോലീസ് പിടികൂടിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വരുതിയിലാക്കി രാത്രിയില്‍ വീടുകളില്‍ എത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ബ്ലാക്ക് മാന്‍ ഭീതിപരത്തിയാണ് ഇവര്‍ പെണ്‍കുട്ടികളുടെ വീടുകളില്‍ പ്രവേശിച്ചിരുന്നത്. രാത്രി സമയത്ത് പെണ്‍കുട്ടികളുടെ വീടുകളില്‍ എത്തിയ പ്രതികള്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ബൈക്ക് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഈ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ വാട്സാപ് വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു കോഴിക്കോട് പോസ്കോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുൻപാകെ ഹാജരാക്കിയിരുന്നത്.

rrested

തിരുവമ്പാടി കൂമ്പാറയില്‍ ജനങ്ങളുടെ ഉറക്കം കിടത്തിയ 'ബ്ലാക്ക്മാനെ' രണ്ടാഴ്ച മുന്‍പ് പിടികൂടിയിരുന്നു. ടിപ്പർ ലോറി ഡ്രൈവർ ആയി ജോലി ചെയ്ത് വരുന്ന മഞ്ചേരി സ്വദേശി പിൻസ് റഹ്മാൻ ആണ് അന്ന് പിടിയിലായത്. കുറേ ദിവസങ്ങളായി കൂമ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും പല വീടുകളില്‍ ബ്ലാക്ക് മാന്‍റെ ശല്യം രൂക്ഷമായിരുന്നു. രാത്രിയിൽ ജനലിൽ മുട്ടുക, സ്ത്രീകളെ പേടിപ്പിക്കുക ഇതൊക്ക ആയിരുന്നു പ്രധാന ശല്യങ്ങള്‍. നാട്ടിലെ ചെറുപ്പക്കാര്‍ ഇയാളെ പിടികൂടാനായി ഉറക്കമിളച്ച് പലരാത്രികളും കാത്തിരുന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. എങ്കിലും ചിലര്‍ക്ക് പിന്‍സ് റഹ്മാനില്‍ തോന്നിയ സംശയമാണ് പ്രതിയെ കുടുക്കാന്‍ സാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+