കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജനറൽ ആശുപത്രി പരിസരത്ത് കഞ്ചാവ്, ലഹരിഗുളിക വിൽപ്പന; രണ്ട് യുവാക്കൾ പിടിയിൽ, ലക്ഷ്യമിട്ടിരുന്നത് ലഹരിമോചന ചികിത്സയ്‌ക്കെത്തുന്നവരെ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബീച്ചിലെ ഗവ. ജനറൽ ആശുപത്രി പരിസരത്തു എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവും ലഹരിഗുളികകളുമായി രണ്ട് യുവാക്കൾ പിടിയിലായി. വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് ജിംനാസ് (30), മലപ്പുറം വാഴക്കാട് സ്വദേശി ആഷിക്ക് അലി (24) എന്നിവരാണ് പിടിയിലായത്.

<strong>കോടിയേരിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി: യുഡിഎഫിന് പരാജയ ഭീതിയില്ല, 23 ന് ഫലം വരുമ്പോള്‍ കാണാം</strong>കോടിയേരിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി: യുഡിഎഫിന് പരാജയ ഭീതിയില്ല, 23 ന് ഫലം വരുമ്പോള്‍ കാണാം

എക്‌സൈസ് ഇൻസ്‌പെക്ടർ ജിജോ ജെയിംസിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ഇവരിൽ നിന്നും 16 ലഹരിഗുളികകൾ, 125 ഗ്രാം കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. ലഹരിവിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് നഗരത്തിലെ ലോഡ്ജുകളിൽ മുറിയെടുത്ത് താമസിച്ച് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇവരുടെ രീതി. ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിളും പിടിച്ചെടുത്തിട്ടുണ്ട്.

Muhammed Jimnas and Ashiq Ali

ബീച്ച് ആശുപത്രി പരിസരത്ത് മയക്കുമരുന്ന് വിൽപ്പന വർധിക്കുന്നതായി പരാതി ഉയർന്നിരുന്നു. എക്‌സൈസ് ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ആശുപത്രി വളപ്പിലുള്ള ലഹരിചികിത്സാ കേന്ദ്രത്തിൽ (ഡി അഡിക്്ഷൻ സെന്റർ) വരുന്നവരെയും വിദ്യാർഥികളെയുമൊക്കെ ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിവന്നിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.

പ്രിവന്റീവ് ഓഫീസർ ബിജുമോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിലീപ്കുമാർ, പി.അജിത്ത്, ബിനീഷ്‌കുമാർ, അനുരാജ് തുടങ്ങിയവും പ്രതികളെ പിടികൂടിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. നിത്യവും നൂറുകണക്കിനു പേർ ചികിത്സയ്‌ക്കെത്തുന്ന നഗരത്തിലെ പ്രധാന സർക്കാർ ആശുപത്രിയാണ് ബീച്ചിലേത്. അടുത്തിടെയാണ് ഇവിടെ സർക്കാരിന്റെ ഡി അഡിക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചത്.

ലഹരി ഉപയോഗിച്ചതിനു പിടിയിലാകുന്ന വിദ്യാർഥികളെയും മറ്റും കൗൺസലിംഗിനും ചികിത്സയ്ക്കുമൊക്കെ ഇവിടേക്കാണ് അയയ്ക്കാറ്. ഇത്തരം ആളുകളെ ലക്ഷ്യമിട്ടും ലഹരിവിൽപ്പനക്കാർ പ്രവർത്തിക്കുന്നുവെന്ന വിവരം ഏറെ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്.

Kozhikode
English summary
Two youth arrested for ganja case in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X