ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ചകേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ രണ്ട് യുവാക്കലെ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പുതിയറയില്‍ വീട്ടില്‍ ഷറഫലി (25), കണിയാപുരം ഒഴപ്പുമ്മാറക്കുന്നത്ത് സ്വദേശി രാഗേഷ് (22) എന്നിവരെയാണ് കസബ പോലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരപരിധിയില്‍ താമസിക്കുന്ന 14 വയസുകാരിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു പെണ്‍കുട്ടികള്‍ പരിചയപ്പെട്ടത്.
പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചതിന് ശേഷം എറണാകുളം, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഇരുവരും പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതികര്‍ പിന്നീട് പെണ്‍കുട്ടിയെയും വീട്ടുകാരെയും ഫോട്ടോ കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിവിധ ഘട്ടങ്ങളിലായി പെണ്‍കുട്ടിയില്‍ നിന്നും നാലരപ്പവനോളം സ്വര്‍ണ്ണവും പ്രതികള്‍ വാങ്ങിയിരുന്നു.

Recommended Video

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കസബ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സിഐ. എന്‍.പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്ഐ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്ടെത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തുകയായിരുന്നു.












Click it and Unblock the Notifications