7.1 കിലോ കഞ്ചാവുമായി വടകരയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍; ബുള്ളറ്റും കസ്റ്റഡിയിലെടുത്തു
വടകര: കഞ്ചാവുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര ആയഞ്ചേരി സ്വദേശി കിഴക്കയിൽ വീട്ടിൽ മുരളിയുടെ മകൻ ശ്രീജിത്ത് (25), അങ്ങോടി താഴെ കുനിയിൽ ശങ്കരക്കുറുപ്പ് മകൻ രഞ്ജിത്ത് (38) എന്നിവരെയാണ് വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 7.1 കിലോ കഞ്ചാവാണ് വടകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറും സംഘവും പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൻ നടത്തിയ വാഹനപരിശോധനയില്‍ ഉച്ചക്ക് 3 മണിയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന രഞജിത്തിൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 18 എൻ 8593 നമ്പർ ബുള്ളറ്റും എക്സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തു. ഈ വാഹനത്തില്‍ കഞ്ചാവ് നടത്തുന്നതായി എക്സൈസ് സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

പ്രിവന്‍റീവ് ഓഫിസർ പ്രമോദ് പുളിക്കുൽ സിവിൽ എക്സൈസ് ഒഫിസർമാരായ കെ.കെ. ജയൻ , എൻ.എസ്.സുനിഷ്, ജി.ആർ.രാഗേഷ് ബാബു, എ.പി.ഷിജിൻ, സി.വി. സന്ദീപ്, എക്സൈസ് ഡ്രൈവർ ആർ.എസ് ബബിൻ ആർ.എസ് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.












Click it and Unblock the Notifications