കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പള്ളി ആക്രമിച്ച് സിപിഎമ്മിന്റെ ലഹളശ്രമം; കേസ്സ് അട്ടിമറി, സര്‍ക്കാറിന്റെ തനിനിറം ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞതായി യുഡിഎഫ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മതവിരുദ്ധത നടപ്പാക്കിയും ലഹളകള്‍ സൃഷ്ടിച്ചും മുതലെടുപ്പിന് ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ തനിനിറം ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞതായി യുഡിഎഫ് ജില്ലാ കണ്‍വന്‍ഷന്‍ വിലയിരുത്തി. ശബരിമലയില്‍ യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ നടത്തിയ സംഘ്പരിവാറിനെ കയൂരിവിട്ട് പൊലീസിനെ നിഷ്‌ക്രിയമാക്കിയ സിപിഎം മുസ്ലിം പള്ളി ആക്രമിച്ച് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടിയത് അതീവ ഗുരുതരമാണ്.

<strong>കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെതിരെ ആഞ്ഞടിച്ച് രാഹുൽ; ലോക്സഭയിൽ പറഞ്ഞത് കള്ളം, രാജിവെക്കണം!!</strong>കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെതിരെ ആഞ്ഞടിച്ച് രാഹുൽ; ലോക്സഭയിൽ പറഞ്ഞത് കള്ളം, രാജിവെക്കണം!!

ടിപി വധത്തിനു ശേഷവും ഫസല്‍ കൊലക്കു ശേഷവും സിപിഎം നടത്തിയ ഹീന നീക്കത്തിന്റെ തുടര്‍ച്ചയാണ് പേരാമ്പ്രയിലും ശ്രമിച്ചത്. പേരാമ്പ്രയില്‍ ബിജെപി ഹര്‍ത്താല്‍ ദിനം വൈകിട്ട് ഏഴു മണിക്കും മുമ്പാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ പള്ളി ആക്രമിച്ചത്. ഇന്നലെ മന്ത്രി ഇപി ജയരാജന്‍ ആരോപിച്ചത് ആര്‍.എസ്.എസാണ് സംഭവത്തിന് പിന്നിലെന്നാണ്. സംഘ്പരിവാര്‍ പള്ളി ആക്രമിച്ചെന്ന് സ്ഥാപിച്ച് ഹിന്ദു-മുസ്ലിം കലാപമായിരുന്നു സിപിഎം ലക്ഷ്യമിട്ടതെന്ന് പൊലീസ് തന്നെ അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു.

Branch secretary

ഭരണത്തിന്റെ സ്വാധീനത്തിന് വഴങ്ങാതെ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത പൊലീസ് നാടിനെ ചാരമാക്കാനുള്ള വന്‍ ഗൂഢ പദ്ധതിയാണ് വെളിച്ചത്തു കൊണ്ടുവന്നത്. എന്നാല്‍, മന്ത്രി സഭയിലെ രണ്ടാമന്‍ ഇപി ജയരാജനും സ്ഥലം എംഎല്‍എ മന്ത്രി ടിപി രാമകൃഷ്ണനും പൊലീസിനെ ഭീഷണിപ്പെടുത്തി കേസ്സ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമം ജനാധിപത്യ വിശ്വാസികള്‍ ചെറുത്തു തോല്‍പ്പിക്കും.

ശബരിമലയില്‍ യുവതികളെ ഒളിച്ചു കടത്തി പ്രശ്‌നം സൃഷ്ടിക്കുന്ന സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും പ്രളയ ദുരിതാശ്വാസം നല്‍കുന്നതിലെ വീഴ്ച ഉള്‍പ്പെടെ ഭരണ പരാജയം മറക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ വിലകൊടുക്കേണ്ടി വരുന്നത് ജനങ്ങളാണ്. സംഘ്പരിവാറിന് അഴിഞ്ഞാടാന്‍ പൊലീസിനെ നിഷ്‌ക്രിയമാക്കി അവസരമൊരുക്കുന്ന സിപിഎം നിയമവാഴ്ച തകര്‍ക്കുകയാണ്.

സംഘപരിവാര്‍ ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. യുഡിഎഫ് ഭരണകാലത്ത് ചെറുതും വലുതുമായ വികസന ക്ഷേമ പദ്ധതികളായിരുന്നു ചര്‍ച്ചയെങ്കില്‍ വിദേശികള്‍ വരാന്‍പോലും പേടിക്കുന്ന ഇടമായി സിപിഎം ഭരണം കേരളത്തെ നാണം കെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ അധികാരം വിട്ടൊഴിയാന്‍ തയ്യാറാവണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. മുസ്ലിംലീഗ് പാര്‍ലമെന്റിപാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ വികെ ഇബ്രാഹീം കുഞ്ഞ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ അഡ്വ.പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എംഎ റസാഖ് മാസ്റ്റര്‍ സ്വാഗതവും എന്‍.സി അബൂബക്കര്‍ നന്ദിയും പറഞ്ഞു. ഉമ്മര്‍ പാണ്ടികശാല, അഡ്വ.ടി സിദ്ദീഖ്, അഡ്വ. പ്രവീണ്‍കുമാര്‍, കെ മൊയ്തീന്‍കോയ, എന്‍.വി ബാബുരാജ്, ചോലക്കര മുഹമ്മദ്, കെഎ ഖാദര്‍മാസ്റ്റര്‍, എസ്പി കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കല്‍, എംഎ മജീദ്, റഷീദ് വെങ്ങളം, നൊച്ചാട് കുഞ്ഞബ്ദുല്ല, ബാലകൃഷ്ണന്‍ കിടാവ്, പി മൊയ്തീന്‍ മാസ്റ്റര്‍ സംസാരിച്ചു.

Kozhikode
English summary
UDF about Mosque attack case in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X