കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

6 ദിവസത്തിനുള്ളില്‍ ചിലവഴിക്കേണ്ടത് 3 കോടി രൂപ: അഴിതിയാരോപിച്ച് യുഡിഎഫ്

Google Oneindia Malayalam News

നാദാപുരം: പുഴയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ അഴിമതിയാരോപിച്ച് യുഡിഎ​ഫ് നേതൃത്വം. വിലങ്ങാട് മേഖലയില്‍ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ഉരുല്‍പൊട്ടലിനെ തുടര്‍ന്ന് മയ്യഴിപുഴയുടെ ഭാഗമായ വാണിമേല്‍ പുഴയില്‍ അടിഞ്ഞു കൂടിയ കല്ലും മരങ്ങളും നീക്കം ചെയ്യാന്‍ 2.96 കോടി രൂപയുടെ എസ്റ്റിമേറ്റ് വകയരിത്തിയതില്‍ വന്‍ അഴിമതിയാണ് നടന്നതെന്നാണ് യുഡിഎഫ് നേതൃത്വം ആരോപിക്കുന്നത്.

ഏത് തരത്തിലാണ് ഇത്രയും വലിയ ഫണ്ട് ചിലവഴിക്കാന്‍ തീരുമാനിച്ചതെന്ന് എംഎല്‍എ ഇകെ വിജയനും കലക്ടര്‍ സാംബശിവറാവവും വ്യക്തമാക്കണമെന്ന് കെപിസിസി ജന.സെക്രട്ടറി കെ.പ്രവീൺകുമാർ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഡിസിസി ജനറല്‍ സെക്രട്ടറി സിവി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ആവശ്യപ്പെട്ടു. പുഴയിൽ ശുചീകരണം എന്ന പേരിൽ 2.96 കോടി രൂപ ചെലവ് ചെയ്തതായി കണക്കുണ്ടാക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ പുളിയാവില്‍ പുഴയില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.

congress

ഉരുള്‍പ്പൊട്ടലില്‍ മരവും കല്ലും എത്താത്ത പ്രദേശങ്ങളില്‍ പോലും ജുണിന് മുന്‍പെ തുക ചിലവഴിക്കാനാണ് നീക്കമെന്നാണ് ആരോപണം. ഇത്തരത്തില്‍ മഞ്ചേരി കടവ് പാലം, പാലോളി താഴ ഭാഗം എന്നിവിടങ്ങളിൽ‌ യഥാക്രമം 61.90 ലക്ഷം രൂപ, 76.90 ലക്ഷം രൂപ, 96.10 ലക്ഷം രൂപ എന്നിങ്ങനെ ചെലവഴിക്കാനാണ് നീക്കം. ഇതിന്‍റെ ഭാഗമായി പുഴയില്‍ പരിശോധന ഉള്‍പ്പടേയുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തുക ചിലവഴിക്കാന്‍ ഇനി ആറ് ദിവസം മാത്രമാണ് അവേശിക്കുന്നത്.

മാസ്‌കും ഇല്ല, സാമൂഹിക അകലവുമില്ല; ലോക്ക് ഡൗൺ ലംഘിച്ച് ബിജെപി നേതാവിന്റെ ക്രിക്കറ്റ് കളി, ദൃശ്യങ്ങൾമാസ്‌കും ഇല്ല, സാമൂഹിക അകലവുമില്ല; ലോക്ക് ഡൗൺ ലംഘിച്ച് ബിജെപി നേതാവിന്റെ ക്രിക്കറ്റ് കളി, ദൃശ്യങ്ങൾ

 സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; വിരിട്ടിയോടിച്ച് പോലീസ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; വിരിട്ടിയോടിച്ച് പോലീസ്

Kozhikode
English summary
UDF alleges corruption in vanimeal river cleaning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X