വിജയ പ്രതീക്ഷയിലെന്ന് ധർമ്മജൻ: വോട്ടെണ്ണലിന് മുമ്പ് തിരിച്ചെത്തില്ല, നേപ്പാളിൽ തന്നെയെന്ന് സ്ഥാനാർഥി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ നേപ്പാളിൽ നിന്ന് ഉടൻ തിരിച്ചെത്തില്ലെന്ന് ധർമജൻ ബോൾഗാട്ടി. നിലവിൽ നേപ്പാളിലുള്ള ധർമജൻ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പായി സ്വന്തം മണ്ഡലമായ ബാലുശ്ശേരിയിൽ എത്തില്ലെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. കൊറോണ വൈറസിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ ഇന്ത്യയിൽ തിരിച്ചെത്തുന്നതിന് യാത്രാല സൌകര്യങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. റിപ്പോർട്ടറാണ് ധർമ്മജനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം ബാലുശ്ശേരി മണ്ഡലത്തിൽ വിജയപ്രതീക്ഷയുണ്ടെന്നും ആറാം തീയതിക്കുള്ളില്‍ ഇന്ത്യയിൽ തിരിച്ചെത്തുമെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേർത്തു.
രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് ധര്‍മ്മജന്‍ നേപ്പാളിലേക്ക് പോയത്. ബിബിന്‍ ജോര്‍ജാണ് ചിത്രത്തിൽ നായകനായെത്തുന്നത്. എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ നേപ്പാളാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് ധർമ്മജൻ ഷൂട്ടിംഗിന് വേണ്ടി നേപ്പാളിലേക്ക് പോകുന്നത്.

ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ബാലുശ്ശേരിയിൽ ധർമ്മജനെ സ്ഥാനാർത്ഥിയാക്കിയത്. ബാലുശ്ശേരിയിൽ ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് ധർമ്മജൻ രംഗത്തെത്തിയത്. മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ലെന്നും ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണറത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് ഇവിടെ വിജയം നേടാന്‍ കഴിയുമെന്നും ധർമ്മജൻ വ്യക്തമാക്കി. എന്നാല്‍ മണ്ഡലത്തിൽ ഇടത് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവിന് മുന്‍തൂക്കം നൽകിക്കൊണ്ടുള്ളതാണ് പുറത്തുവന്ന അഭിപ്രായ സർവേകൾ.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
ധര്‍മ്മജൻ സ്ഥാനാർത്ഥിയായതോടെ മണ്ഡലം ശ്രദ്ധ നേടിയെങ്കിലും മണ്ഡലത്തില്‍ കാര്യമായ മാറ്റം സൃഷ്ടിക്കാനായില്ലെന്നാണ് ഏഷ്യാനെറ്റ് സർവേ വ്യക്തമാക്കിയത്. അതേ സമയം തന്നെ എസ്എഫ്ഐ നേതാവായ സച്ചിൻ ദേവിന് യുവാക്കളിൽ നിന്ന് കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നും ഇത് ധർമ്മജന് തിരിച്ചടിയായേക്കുമെന്നും വിലയിരുത്തുന്നുണ്ട്. പുരുഷൻ കടലുണ്ടിയിലൂടെ എൽഡിഎഫ് തുടർച്ചയായി കൈവശം വച്ചുവന്നിരുന്ന മണ്ഡലം കൂടിയാണ് ഇത്. ഇതെല്ലാം എൽഡിഎഫിന് അനുകൂല ഘടകമായാണ് വിലയിരുത്തുന്നത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടിയും പറഞ്ഞിരുന്നു. എന്നാല്‍ രമേശ് പിഷാരടി ഉള്‍പ്പെടെയുള്ള താരങ്ങളും പ്രചാരണത്തിനായി ബാലുശ്ശേരിയിലെത്തിയിരുന്നു.
ആരാധകരെ ഞെട്ടിച്ച് നടി വര്‍ഷയുടെ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications