കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിയൂരില്‍ സംഘര്‍ഷം മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: അഴിയൂരിൽ യുഡിഎഫ് ഹർത്താൽ

  • By Desk
Google Oneindia Malayalam News

വടകര: അഴിയൂരില്‍ സംഘര്‍ഷം മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു,ഇന്ന് അഴിയൂരിൽ യുഡിഎഫ് ഹർത്താൽ . സംഘർഷം നിലനിൽക്കുന്ന അഴിയൂര്‍ മേഖലയില്‍ നടന്ന സി പി എം-ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അഴിയൂര്‍ കോട്ടിക്കൊല്ലാന്‍ മുനാഫിര്‍ (26), അഴിയൂര്‍ മരുന്നറക്കല്‍ തെക്കയില്‍ നദീര്‍ (28), കല്ലാമലയിലെ മുഹമ്മദ് ഷബീം (18) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

<strong>ശബരിമല സന്നിധാനത്ത് വീണ്ടും നാമജപപ്രതിഷേധം; നൂറോളം പേർക്കെതിരെ കേസെടുത്തു</strong>ശബരിമല സന്നിധാനത്ത് വീണ്ടും നാമജപപ്രതിഷേധം; നൂറോളം പേർക്കെതിരെ കേസെടുത്തു

രണ്ട് പേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മുഹമ്മദ് ഷബീമിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ഒന്നര മണിയോടെ കാറിലത്തെിയ സംഘം മുനാഫിറിനെയും നദീറിനെയും അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍്ററി സ്കൂള്‍ പരിസരത്തു വെച്ചും ഷബീമിനെ കല്ലാമലയില്‍ വെച്ചുമാണ് അക്രമിച്ചത്. മൂവര്‍ക്കും കാലിനും പുറത്തുമാണ് വെട്ടേറ്റത്.

hartal-28-148

അക്രമത്തിനു പിന്നില്‍ സി.പി.എം. ആണെന്ന് മുസ്ലിം ലീഗ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് സി.പി.എം. പ്രവര്‍ത്തകരും എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും ഏറ്റുമുട്ടി അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു.സംഘർഷത്തിന് അയവ് വരുന്നതിനിടയിലാണ് വീണ്ടും അക്രമം അരങ്ങേറിയത്.സംഘർഷം കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്. സി.പി.എം. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് (വെള്ളി) കാലത്ത് ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് യു.ഡി.എഫ്. അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

Kozhikode
English summary
UDF hartal in azhiyur over Muslim legue activists attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X