കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബാങ്ക് പിടിക്കാന്‍ ശ്രമമെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അധികാരം ലഭിച്ച മുക്കം സര്‍വിസ് സഹകരണ ബാങ്ക് പിടിച്ചെടുക്കാന്‍ ഒരു പറ്റം ഉദ്യോഗസ്ഥരും സി.പി.എമ്മും ശ്രമം നടത്തുന്നതായി ആരോപിച്ച് മുക്കം നഗരസഭാ പരിധിയില്‍ യുഡിഎഫ് ഹര്‍ത്താല്‍. വ്യാഴാഴ്ച ഉച്ചവരെ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മുക്കം ടൗണിലും അഗസ്ത്യന്‍മൂഴിയിലുമെല്ലാം രാവിലെ ചില കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സ്ഥലത്തെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കടകള്‍ ബലമായി അടപ്പിച്ചു. ചില സ്ഥലങ്ങളില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് വ്യാപാരികളുമായി വാക്കുതര്‍ക്കത്തിനും നേരിയ സംഘര്‍ഷത്തിനും കാരണമായി.

hartal-28-148031

തുറന്നു പ്രവര്‍ത്തിച്ച മുക്കം പോസ്റ്റോഫിസും വില്ലേജ് ഓഫിസും ഉള്‍പ്പെടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. മുക്കം പോലീസ് ഇടപെട്ട് കടകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ പറഞ്ഞെങ്കിലും തുറക്കുവാന്‍ ആരും സന്നദ്ധരായില്ല. ബുധനാഴ്ച രാവിലെ 11.30ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനായി വരണാധികാരിയുടെ അറിയിപ്പ് പ്രകാരം എത്തിയിരുന്നു. 13 അംഗങ്ങളും ഒപ്പം എത്തിയിരുന്നു. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും വരണാധികാരി എത്താതിരുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകരും ബാങ്ക് ഡയറക്ടര്‍മാരും ബന്ധപ്പെട്ടപ്പോള്‍ ഒരു മണിക്കു മുന്‍പായി എത്തുമെന്ന് അറിയിച്ചു. എന്നാല്‍ കുറെ നേരം ഡയറക്ടര്‍മാര്‍ കാത്തിരുെന്നങ്കിലും വൈകിട്ട് അഞ്ചുവരെ വരണാധികാരി എത്തിയില്ലെന്നു മാത്രമല്ല ഫോട്ടൊ എടുക്കാന്‍ പോലും തയ്യാറായില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച മുക്കം മുനിസിപ്പാലിറ്റി പരിധിയില്‍ ഹര്‍ത്താലിന് യു ഡി എഫ് ആഹ്വാനം ചെയ്തത്.

Kozhikode
English summary
UDf hartal in mukkom regarding fowl in election in bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X