കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയില്‍ ഇടത് ലീഡ് കുത്തനെ ഇടിഞ്ഞു; നിയമസഭയിലേക്ക് കെകെ രമയെ നിര്‍ത്തി മണ്ഡലം പിടിക്കാന്‍ യുഡിഎഫ്

Google Oneindia Malayalam News

വടകര: തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യം യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വെല്‍ഫെയര്‍ ശക്തി കേന്ദ്രങ്ങളില്‍ അവരുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെങ്കിലും യുഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചില്ല. മാത്രവുമല്ല തെക്കന്‍ കേരളത്തില്‍ വെല്‍ഫെയര്‍ ബന്ധം മുന്നണിക്ക് തിരിച്ചടിയാവുകയും ചെയ്തു. എന്നാല്‍ വടകര മേഖലയില്‍ ആര്‍എംപിയുമായി ഉണ്ടാക്കിയ ഗുണം മുന്നണിക്ക് ഗുണം ചെയ്യുകയും ചെയ്തു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാനുള്ള സാധ്യത കൂടുതല്‍ ശക്തമായി.

വടകര മണ്ഡലത്തില്‍

വടകര മണ്ഡലത്തില്‍

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വടകര സീറ്റ് ആര്‍എംപിക്ക് നല്‍കണമെന്ന ചര്‍ച്ചകള്‍ യുഡിഎഫില്‍ ഉയര്‍ന്നു വന്നിരുന്നു. ജനതാദള്‍ എസ് ലീഡര്‍ സികെ നാണുവിലെ എല്‍ഡിഎഫ് നിലനിര്‍ത്ത വടകര മണ്ഡലം പിടിച്ചെടുക്കാന്‍ ആര്‍എംപിയുമായി നീക്കുപോക്ക് ഉണ്ടാക്കുന്നതിലൂടെ കഴിയുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ തനിച്ച് മത്സിച്ച ആര്‍എംപിക്ക് മേഖലയില്‍ ശക്തി തെളിയിക്കാന്‍ സാധിച്ചിരുന്നു.

സാധ്യത ശക്തം

സാധ്യത ശക്തം

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൂടി പുറത്തു വന്നതോടെ സീറ്റ് ആര്‍എംപിക്ക് വിട്ടുകൊടുക്കാനുള്ള സാധ്യത കൂടുതല്‍ ശക്തമാവുകയാണ്. മേഖലയില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ ഇത്തവണ യുഡിഎഫും ആര്‍എംപിയും നേതൃത്വം നല്‍കിയ ജനകീയ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ തങ്ങളോടൊപ്പം ഉണ്ടായിരുന്ന ദള്‍ മുന്നണി വിട്ടതും യുഡിഎഫിനെ ആര്‍എംപി സഖ്യത്തിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്.

സോഷ്യലിസ്റ്റുകള്‍ക്കും

സോഷ്യലിസ്റ്റുകള്‍ക്കും

ആര്‍എംപിക്കും സോഷ്യലിസ്റ്റുകള്‍ക്കും നിര്‍ണ്ണായക സ്വാധീനം ഉള്ള മേഖലയാണ് വടകര. ആര്‍എംപിയുടെ രൂപീകിരണം നടന്ന എറാമലയിലേയും തൊട്ടടുത്ത് കിടക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളായ എടച്ചേരി, ഒഞ്ചിയം, അഴിയൂര്‍ എന്നിവിടങ്ങളിലേയും വോട്ടുകളാണ് വടകര മണ്ഡലത്തിലെ വിജയിയെ നിര്‍ണ്ണയിക്കുന്നത്. ഏറാമല പഞ്ചായത്ത് ഭരണം ദളിന് വിട്ട് നല്‍കിയതില്‍ പ്രതിഷേധിച്ച് സിപിഎം വിട്ടവരായിരുന്നു ടിപി ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ ആര്‍എംപി രൂപീകരിച്ചത്.

അന്നത്തെ പ്രസിഡന്‍റ്

അന്നത്തെ പ്രസിഡന്‍റ്

ഇന്നത്തെ ആര്‍എംപി സംസ്ഥാന സെക്രട്ടറി വേണുവായിരുന്നു പഞ്ചായത്ത് ഭരണം ദളിന് വിട്ടുനല്‍കുന്നതിന് മുമ്പുള്ള സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ്. ദളിനെ ചൊല്ലി ചന്ദ്രശേഖരനും കൂട്ടരും ആര്‍എംപി രൂപീകരിച്ചെങ്കിലും പിന്നീല്‍ എല്‍ഡിഎഫ് വിട്ട ദളിനോടൊപ്പം ചേര്‍ന്നായിരുന്നു പഞ്ചായത്തില്‍ ആര്‍എംപി ഭരണം നടത്തിയത്.

ഏറാമല പഞ്ചായത്ത്

ഏറാമല പഞ്ചായത്ത്

ദള്‍ ഇടത് മുന്നണിയിലേക്ക് മടങ്ങിയതോടെ ഏറാമല പഞ്ചായത്ത് ഭരണം ഇടതുമുന്നണി തിരികെ പിടിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു വടകര മേഖലയില്‍ യുഡിഎഫ് ആര്‍എംപിയുമായി നീക്കുപോക്കുണ്ടായത്. മേഖലയില്‍ സിപിഎം നഷ്ടപ്പെട്ട ശക്തി തിരികെ പിടിക്കുന്നതിനാല്‍ ആര്‍എംപിക്കും യുഡിഎഫ് സഖ്യം ആവശ്യമായിരുന്നു.

ഒഞ്ചിയത്ത് ഭരണം

ഒഞ്ചിയത്ത് ഭരണം

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വലിയ പരിക്കുകള്‍ ഇല്ലാതെ മേഖലയില്‍ മുന്നേറാന്‍ സഖ്യത്തിന് കഴിഞ്ഞു. ആര്‍എംപിയുടെ ശക്തികേന്ദ്രമായ ഒഞ്ചിയത്ത് ഭരണം ഫോട്ടോ ഫിനിഷിംഗില്‍ നിലനിര്‍ത്തിയപ്പോള്‍ ഏറാമല പഞ്ചായത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജനകീയ മുന്നണി ഭരണത്തിലെത്തിയിരിക്കുകയാണ്. ഒഞ്ചിയത്ത് ആര്‍എംപിയുടെ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റേയും വൈസ് പ്രസിഡന്‍റിന്‍റെയും വാര്‍ഡുകള്‍ സിപിഎം പിടിച്ചെടുത്തിരുന്നു.

ജനകീയ മുന്നണി

ജനകീയ മുന്നണി

ഏറാമലയില്‍ കഴിഞ്ഞ തവണ ആകെയുള്ള 19 സീറ്റില്‍ എല്‍ഡിഎഫ് 10, സിപിഐഎം ഒന്ന്, യുഡിഎഫ് ആറ് കോണ്‍ഗ്രസ് രണ്ട്, മുസ്ലീം ലീഗ് നാല്, ആര്‍എംപി ഐ മൂന്ന് എന്നിങ്ങനെയാണ് വിജയിച്ചത്. എന്നാല്‍ ഇത്തവണ ജനകീയ മുന്നണിക്ക് 12 സീറ്റില്‍ വിജിയിക്കാന്‍ സാധിച്ചു. എല്‍ഡിഎഫ് വിജയം ഏഴ് സീറ്റില്‍ ഒതുങ്ങി. ഒഞ്ചിയത്ത് പതിനേഴ് സീറ്റില്‍ എട്ടിനെതിരെ ഒമ്പത് സീറ്റുകള്‍ നേടി ജനകീയ മുന്നണി ഭരണം നിലനിര്‍ത്തുകയായിരുന്നു

പാര്‍ട്ടി ഗ്രാമം

പാര്‍ട്ടി ഗ്രാമം

സിപിഎം പാര്‍ട്ടി ഗ്രാമമായ എടച്ചേരിയില്‍ ഇത്തവണയും ഇടത് ഭരണം നിലനിര്‍ത്തിയെങ്കിലും യുഡിഎഫിന് നിലമെച്ചപ്പെടുത്താന്‍ സാധിച്ചു. 17 ല്‍ 9 സീറ്റ് എല്‍ഡിഎഫും 6 സീറ്റ് യുഡിഎഫും നേടി. എല്‍ഡിഎഫിന്‍റെ നാല് സിറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. ഒരു വാര്‍ഡ് 5 വോട്ടിന് നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ തവണ പ‍ഞ്ചായത്തില്‍ 4 സീറ്റാണ് യുഡിഎഫിന് ഉണ്ടായത്.

അഴിയൂരില്‍

അഴിയൂരില്‍


അഴിയൂരില്‍ ജനകീയ മുന്നണിയും എല്‍ഡിഎഫും 7 സീറ്റുകള്‍ വീതം നേടി. ആര് ഭരിക്കുന്നത് തീരുമാനിക്കുന്നത് രണ്ട് സീറ്റ് നേടിയ എസ്ഡിപിഐ ആയിരിക്കും. അതേസമയം, കല്ലാമല ഡിവിഷനിലെ തോല്‍വിയാണ് സഖ്യത്തിന് തിരിച്ചടിയായത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയുടെ വീട് ഉള്‍പ്പെടുന്ന ഡിവിഷന്‍ കൂടിയായ കല്ലാമലയില്‍ 1300 വോട്ടിന്റെ ഭൂരിപക്ഷത്തിലാ എല്‍ഡിഎഫ് വിജയിച്ചത്.

വടകര നഗരസഭയിലും

വടകര നഗരസഭയിലും

വടകര നഗരസഭയിലും സഖ്യത്തിന് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ചില്ല. നഗരസഭയില്‍ ഒരു സീറ്റ് കൂടി അധികം നേടി എല്‍ഡിഎഫ് പിടിച്ചുനിര്‍ത്തുകയായിരുന്നു. യുഡിഎഫിന്‍റെ സിറ്റിങ് സീറ്റാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ രണ്ട് സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ 3 സീറ്റും എസ്ഡിപിഐ ഒരു സീറ്റും നേടി.

കെകെ രമയെ

കെകെ രമയെ

തദ്ദേശ തിരഞ്ഞെടുപ്പിലെ ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര പിടിക്കാനുള്ള നീക്കത്തിന് കരുത്ത പകരുന്ന നേട്ടമാണ് യുഡിഎഫ്-ആര്‍എംപി സഖ്യത്തിന് ഉണ്ടായത്. കഴിഞ്ഞ തവണ പതിനായിരത്തിലേറെ വോട്ടിന് എല്‍ഡിഎഫ് ജയിച്ച മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടായിരം വോട്ട് മാത്രമാണ് എല്‍ഡിഎഫിന് ലീഡുള്ളത്. കെകെ രമയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.

Recommended Video

cmsvideo
കേരളത്തിൽ ബിജെപി നേതാക്കൾ തമ്മിൽത്തല്ല്..സുരുവണ്ണൻ തീർന്നു | Oneindia Malayalam

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം

Kozhikode
English summary
UDF moves RMP alliance in Vadakara constituency in Assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X