പ്രതിഷേധം തീരുന്നില്ല; മലപ്പുറത്തിന് പിന്നാലെ മുഖ്യമന്ത്രിക്ക് കോഴിക്കോട്ടും സുരക്ഷ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം അവ സാനിക്കുന്നില്ല. ഇന്ന് കോഴിക്കോട്ടും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. ഇതോടെ ജില്ലയിലും മുഖ്യമന്ത്രിക്ക് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തിലാണ് കോഴിക്കോട്ടും സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുള്ള അമിത സുരക്ഷാ ക്രമീകരണമാണെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ പോലീസ് വിട്ടുവീഴ്ച്ചയ്ക്കില്ല. ജില്ലയില്‍ അഞ്ഞൂറില്‍ അധികം പോലീസുകാരെയാണ് വിന്യസിച്ചത്. എന്തിനാണ് ഇത്ര സുരക്ഷയെന്ന് പ്രതിപക്ഷ നേതാവ് അടക്കം ചോദിച്ച് കഴിഞ്ഞു.

മലപ്പുറത്തെ തവനൂരില്‍ കറുത്ത മാസ്ക് അടക്കം മാറ്റിവെപ്പിച്ചാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. എന്നാല്‍ കറുത്ത് മാസ്ക് മാറ്റാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. പതിനൊന്നോളം ഡിവൈഎസ്പിമാരും മുപ്പത് എസ്ഐമാരും ചേര്‍ന്നാണ് സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. രാമനാട്ടുകര മുതല്‍ മാഹി വരെയാണ് പോലീസിനെ മുഖ്യമന്ത്രി വിന്യസിച്ചിരിക്കുന്നത്. വൈകിട്ട് ട്രൈപ്പന്റ് ഹോട്ടലില്‍ പുസ്തക പ്രകാശത്തിനാണ് മുഖ്യമന്ത്രി ആദ്യമെത്തുക. ജില്ലാ സഹകരണ ആശുപത്രിയിലെ കുട്ടികളുടെയും സ്ത്രീകളുടെയും ബ്ലോക് ഉദ്ഘാടനവും നടക്കും.
കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പരിപാടികള്‍ക്ക് ഒരു മണിക്കൂര്‍ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിക്കാന്‍ പാടൂ എന്നാണ് നിര്‍ദേശം. അതേസമയം മുഖ്യമന്ത്രി ജനങ്ങളെ ഭീതിയിലാക്കുകയാണെന്ന് വിഡി സതീശന് ആരോപിച്ചു. മുഖ്യമന്ത്രി പോകുമ്പോള്‍ ജനങ്ങളെ ബന്ദിയാക്കുകയാണ്. മുണ്ടുടുത്ത് നരേന്ദ്ര മോദിയാണ് പിണറായി. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിലാണ് കറുപ്പം നിറം ഒഴിവാക്കിയത്. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും സതീശന് പറഞ്ഞു.
ഇത് ഹിറ്റ്ലറുടെ കേരളമാണോ, യുഡിഎഫിനെ വിരട്ടാന്‍ നോക്കേണ്ട. ഇതൊന്നും കണ്ട് വിരണ്ട് പോവില്ല. മുഖ്യമന്ത്രി വലിയ കുഴിയിലാണ് വീണിരിക്കുന്നത്. അതില്‍ നിന്ന് കരകയറാനാണ് ശ്രമം. ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധം സര്‍ക്കാരിനാണ് ഉള്ളത്. ഷാജ് കിരണിനെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും സതീശന് ചോദിച്ചു. മുഖ്യമന്ത്രിയുടെ കണ്ണിലും മനസ്സിലും കരടാണ്. കേരളത്തില്‍ അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണ്. ഒമ്പതാണ് അവതാരമാണ് ഷാജ് കിരണ്‍. മുഖ്യമന്ത്രി അറിഞ്ഞാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. ഭയമുള്ളത് കൊണ്ടാണ് കോടതി വഴിയുള്ള നിയമപരമായ പരിരക്ഷ മുഖ്യമന്ത്രി നേടാത്തതെന്നും വിഡി സതീശന് പറഞ്ഞു.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പരനാറിയെന്നും നികൃഷ്ട ജീവിയെന്നും വിളിച്ചത് ഇതേ മുഖ്യൻ; അദ്ദേഹത്തിൻ്റെ തനിനിറം പുറത്തായി' -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി!












Click it and Unblock the Notifications