കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയായ യു.എൽ.സി.സി.എസിന്റെ മാപ്പിൾ പദ്ധതി തുടങ്ങി

വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയായ യു.എൽ.സി.സി.എസിന്റെ മാപ്പിൾ പദ്ധതി തുടങ്ങി

  • By Desk
Google Oneindia Malayalam News

വടകര: ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ്. വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ യുഎൽസിസിഎസ് തയ്യാറാക്കിയ മാപ്പിൾ പദ്ധതിയുടെ ഭാഗമായി ആനിറിബു ജോഷിയുടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിക്കടിമപ്പെട്ട് ചെറുപ്പത്തിലേ അച്ഛനെ നഷ്ടമായ ആനി, വൈറ്റ് ബാൻഡ് എന്ന സംഘടന രൂപവത്കരിച്ച് വിദ്യാർഥികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയാണ്.

<strong>സെന്റിനൽ ദ്വീപിലെ ആരും കാണാത്ത ജീവിതങ്ങൾ പകർത്തി ജോണിന്റെ കുറിപ്പുകൾ, ആകാംഷയോടെ ശാസ്ത്രലോകം</strong>സെന്റിനൽ ദ്വീപിലെ ആരും കാണാത്ത ജീവിതങ്ങൾ പകർത്തി ജോണിന്റെ കുറിപ്പുകൾ, ആകാംഷയോടെ ശാസ്ത്രലോകം

മടപ്പള്ളി ജിവിഎച്ച്എസ്എസ്, ജിജിഎച്ച്എസ്എസ് വിദ്യാലയങ്ങളിലെ 3000-ത്തോളം വിദ്യാർഥികൾ പങ്കെടുത്തു. യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി, ഖാൻ മീഡിയാ സിറ്റി ചെയർമാൻ ഡോ. മുഹമ്മദ് ഖാൻ, കെ. നിഷ, വി.പി. പ്രഭാകരൻ, കെ.പി. ധനേഷ് എന്നിവർ പ്രസംഗിച്ചു.നഗരസഭ വാര്‍ഷിക പദ്ധതി പ്രകാരം പ്രദേശത്തെ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം കുരിയാടിയില്‍ നടന്നു. കട്ടില്‍ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ പി ഗീത അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സഫിയ, കൗണ്‍സിലര്‍മാരായ കെഎം ബുഷറ, വ്യാസന്‍, കെഡിഎസ് സൂപ്പര്‍വൈസര്‍ ഷൈനി ബാലകൃഷ്ണന്‍ എന്നിവർ പ്രസംഗിച്ചു.

mapplescheme

കോഴിക്കോട് ജില്ല പരിധിയിൽ എതാനും മാസങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ജില്ലാ കാർഷികോൽപാദന വിപണന സഹകര സംഘം വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിഷ രഹിത ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദനം, വിപണനം, കൂടാതെ ടൂറിസം രംഗത്തെ പുതിയ സാധ്യതകൾ കണ്ടെത്തിയുള്ള വികസനം, മാലിന്യ സംസ്കരണ മേഖലയിൽ ബോധവൽകരണം, പുതിയ മാർഗങ്ങൾ കണ്ടെത്തി പൂർണമായ നിർമാർജനം തുടങ്ങിയവയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

നിലവിൽ ഈ സംഘം കാർഷിക മേഖലയിൽ വിപുലമായ പ്രവർത്തം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആയഞ്ചേരി പഞ്ചായത്തിൽ നൂറോളം ഏക്കറിൽ നെൽകൃഷി ആരംഭിച്ചു കഴിഞ്ഞു. കൂടാതെ പച്ചക്കറി, നേന്ദ്ര വാഴ, ചേന, ചേമ്പ്, തുടങ്ങി വിവിധയിനം പച്ചക്കറി കൃഷി ആരംഭിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. സ്വന്തമായി 100 ഏക്കർ സ്ഥലം വാങ്ങി അത്യാധുനിക രീതിയിലുള്ള ഒരു ഹൈടെക് ഫാം പണിയുക എന്നതും സംഘത്തിന്റെ ലക്ഷ്യമാണ്.

ഇതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും ഭാരവാഹികൾ പറഞ്ഞു. സംഘത്തിന്റെ ഓഫീസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വടകര സഹകരണ ആശുപത്രിക്ക് സമീപം ആരംഭിക്കുമെന്നും അവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംഘം പ്രസിഡന്റ് ഇ അരവിന്ദാക്ഷൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണൻ, സെക്രട്ടറി കെ എം കുത്തി രാമൻ, ഡയറക്ടർ വി പി കൃഷ്ണൻ, ശ്രീധരൻ പൊന്നക്കോട്ട്, വി ദിനേശൻ പങ്കെടുത്തു.

Kozhikode
English summary
ULCCS mapple scheme started for students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X