കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉള്ള്യേരി പഞ്ചായത്തിൽ കെ സുരേന്ദ്രന്റെ സഹോദരൻ പരാജയപ്പെട്ടു.. എൽഡിഎഫിന് വിജയം

Google Oneindia Malayalam News

കോഴിക്കോട്; ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരന് വൻ പരാജയം. കെ ഭാസ്കരമാണ് പരാജയപ്പെട്ടത്. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലായിരുന്നു ഭാസ്കരൻ മത്സരിച്ചത്. എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ അസ്സയിനാരോടാണ് പരാജയപ്പെട്ടത്. 89 വോട്ടുകൾക്കാണഅ വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു. അസ്സയിനാറിന് 441 വോട്ടാണ് ലഭിച്ചത്

Recommended Video

cmsvideo
തോറ്റ് തുന്നംപാടി സുരേന്ദ്രന്റെ സഹോദരൻ | Oneindia Malayalam

അതേസമയം വോട്ടെണ്ണൽ പുരോഗമിക്കവെ വ്യക്തമായ മുന്നേറ്റമാണ് കോഴിക്കോട് ജില്ലയിൽ എൽഡിഎഫ് നേടിയിരിക്കുന്നത്. കോർപറേഷനിൽ 36 സീറ്റുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. 2015 ല്‍ ആകെയുള്ള 75 വാര്‍ഡുകളില്‍ മൂന്നില്‍ രണ്ട് വാര്‍ഡുകളും സ്വന്തമാക്കിയായിരുന്നു എല്‍ഡിഎഫ് അധികാരം പിടിച്ചത്. 51 വാര്‍ഡുകള്‍ എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ യുഡിഎഫിന് അതിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു നേരിടേണ്ടി വന്നത്.

kozhikod

ജില്ലാ പഞ്ചായത്തിൽ 11 ഇടത്തും ബ്ലോക്ക് പഞ്ചായത്തിൽ ഏഴിടത്തും ലീഡ് ചെയ്യുന്നുണ്ട്. പഞ്ചായത്തുകളിൽ 3 ഇടത്താണ് മുന്നേറ്റം. മുനിസിപ്പാലിറ്റിയിൽ നാലിടത്തും എൽഡിഎഫിന് തന്നെയാണ് ലിഡ്. അതേസമയം സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിക്കുകയാണ്.

ഗ്രാമപഞ്ചായത്തിൽ 449 ഇടത്താണ് എൽഡിഎഫ് മുന്നേറ്റം നടത്തിയിരിക്കുന്നത്. 363 ഇടങ്ങളിൽ യുഡിഎഫ് മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തിലും വ്യക്തമായ ലീഡാണ് എൽഡിഎഫ് കാഴ്ചവെയ്ക്കുന്നത്.103 ബ്ലോക്ക് പഞ്ചായത്തിൽഎൽഡിഎഫ് മുന്നേറുമ്പോൾ വെറും 48 ഇടത്ത് മാത്രമാണ് യുഡിഎഫിന് മുന്നേറാൻ കഴിഞ്ഞത്.ജില്ലാ പഞ്ചായത്തിൽ 10 ഇടത്താണ് എൽഡിഎഫ് മുന്നേറ്റം.

ഇടതുപക്ഷത്തിന്റേത് ഐതിഹാസിക മുന്നേറ്റം; കള്ളപ്രചരണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞുവെന്ന് കോടിയേരിഇടതുപക്ഷത്തിന്റേത് ഐതിഹാസിക മുന്നേറ്റം; കള്ളപ്രചരണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞുവെന്ന് കോടിയേരി

തൃശൂരില്‍ ബിജെപിക്ക് നാണക്കേട്; സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു, പരാജയം സിറ്റിംഗ് സീറ്റില്‍തൃശൂരില്‍ ബിജെപിക്ക് നാണക്കേട്; സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു, പരാജയം സിറ്റിംഗ് സീറ്റില്‍

 കാസര്‍കോട് ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം, തൊട്ടുപിറകെ യുഡിഎഫ്, മൂന്ന് പഞ്ചായത്തില്‍ ബിജെപി കാസര്‍കോട് ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം, തൊട്ടുപിറകെ യുഡിഎഫ്, മൂന്ന് പഞ്ചായത്തില്‍ ബിജെപി

Kozhikode
English summary
local body elections 2020; K surendran's brother lose in ullyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X