കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ക്യാമ്പ് ചെയ്ത അജ്ഞാത സംഘം ഏത്? ടെന്റുണ്ടാക്കി ദിവസങ്ങള്‍ താമസിച്ചു

Google Oneindia Malayalam News

കോഴിക്കോട്: മുക്കത്തിന് അടുത്ത വൈദ്യര്‍മലയില്‍ അജ്ഞാത സംഘമെത്തിയെന്ന് വിവരം. പ്രാദേശികമായി ഉയര്‍ന്ന സംശയത്തെ തുടര്‍ന്ന് പോലീസ് വൈദ്യര്‍മലയിലെത്തി പരിശോധന നടത്തി. ഇവിടെ മുളകൊണ്ട് ഒരു ടെന്റുണ്ടാക്കിയതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ജൂലൈ അവസാനത്തിലും ആഗസ്റ്റ് ആദ്യത്തിലും സംഘം ഇവിടെ തങ്ങിയെന്നാണ് വിവരം. 12 പേരുണ്ടായിരുന്നുവെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ദുരൂഹമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് അറിയിച്ചു.

28

താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രകൃതി ഭംഗം ആസ്വദിക്കാന്‍ പറ്റുന്ന സ്ഥലമാണ്. അതിനായി എത്തിയ ആരെങ്കിലുമാകാം ഇതെന്ന് കരുതുന്നു. അതേസമയം, ആയുധ പരിശീലമടക്കം നടന്നുവെന്ന് നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. സംഘമെത്തിയ കാര്യം സ്ഥിരീകരിച്ച ആദിവാസികള്‍ ആയുധ പരിശീലനത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. സംശയകരമായി ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ തേടുന്നുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സംഭവം പരിശോധിക്കുമെന്ന് സൂചനയുണ്ട്. കൊറോണ കാലമായതിനാല്‍ ടൂറിസ്റ്റുകള്‍ എത്താനുള്ള സാധ്യത കുറവാണ്. പിന്നെ എന്തിനാണ് ഇത്രയധികം പേര്‍ ഇത്രയധികം ദിവസം കനത്ത മഴയുള്ള വേളയില്‍ എത്തിയത് എന്നതാണ് സംശയത്തിന് ഇടയാക്കുന്നത്.

ആയുധ പരിശീലനം നടത്തിയതിന്റെ സൂചനകള്‍ കണ്ടെത്തിയിട്ടില്ല. അപരിചിതരാണ് എത്തിയത് എന്ന് ആദിവാസികള്‍ പറഞ്ഞു. മുക്കം -കൊടിയത്തൂര്‍ പഞ്ചായത്തുകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്. മാവോയിസ്റ്റുകളുടെ സാന്നിധ്യമൊന്നും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുരൂഹതയില്ലെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്.

ഇസ്രായേലിനെ അംഗീകരിക്കുന്നതിന് വിലയിട്ട് സൗദി അറേബ്യ; അക്കാര്യം നടക്കണം, എന്നാല്‍ മാത്രംഇസ്രായേലിനെ അംഗീകരിക്കുന്നതിന് വിലയിട്ട് സൗദി അറേബ്യ; അക്കാര്യം നടക്കണം, എന്നാല്‍ മാത്രം

Kozhikode
English summary
Unknown People arrived in Kozhikode Vaidyarmala; Intelligence team starts inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X